ഹേതു കേരളത്തിൽ സർപ്പങ്ങൾ വന്നു നീങ്ങാതെ ആയി പോയി; അവരുടെ പീഡകൊണ്ടു ആർക്കും ഉറച്ചു നില്പാൻ വശമല്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാർ കുറയ കാലം കേരളം രക്ഷിച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എന്നു കല്പിച്ചു, ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ ചെന്നു, ആർയ്യപുരത്തിൽനിന്നു, ആർയ്യബ്രാഹ്മണരെകൊണ്ടുപോന്നു. ആർയ്യബ്രാഹ്മണർ നടെ അഹിഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷേത്രത്തിൽ ഇരുന്നു, ആ ക്ഷേത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു; അവിടെ നിന്നു പരശുരാമൻ ൬൪ ഗ്രാമത്തെയും പുറപ്പെടീച്ചു കൊണ്ടുവന്നു നിരൂപിച്ചു, പരദേശത്ത് ഓരോരൊ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ ഞായം അതു വേണ്ട എന്നു കല്പിച്ചു; ൬൪ ഗ്രാമം ആക്കി കല്പിച്ചു ൬൪ലിന്നും പേരുമിട്ടു.
അതാകുന്നത്: ഗോകർണ്ണം, ഗൊമകുടം, കാരവള്ളി, മല്ലൂർ, എപ്പനൂർ, ചെപ്പനൂർ, കാടലൂർ, കല്ലന്നൂർ, കാർയ്യച്ചിറ, പൈയൻചിറ, ഇങ്ങിനെ ഗ്രാമം പത്തും തൃക്കണി, തൃക്കട്ട, തൃക്കണ്പാല, തൃച്ചൊല, കൊല്ലൂർ, കൊമലം, വെള്ളാര, വെങ്ങാടു, വെണ്കടം, ചെങ്ങൊടു, ഇങ്ങിനെ ഗ്രാമം പത്തും; കൊടീശ്വരം, മഞ്ചീശ്വരം, ഉടുപ്പു, ശങ്കരനാരായണം, കൊട്ടം, ശിവവെള്ളി, മൊറ, പഞ്ച, വിട്ടൽ കുമാരമംഗലം, അനന്തപുരം, കണ്ണപുരം ഇങ്ങിനെ ൧൨ ഗ്രാമം ഇങ്ങിനെ ൩൨ ഗ്രാമം എന്നു കല്പിച്ചു. പൈയനൂർ, പെരിഞ്ചെല്ലൂർ, കരിക്കാടു, ഈശാനമംഗലം, ആലത്തൂർ, കരിന്തൊളം, തൃശ്ശിവപേരൂർ, പന്നിയൂർ, ചൊവരം, ശിവപുരം, ഇങ്ങിനെ