Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വേണം എന്നു ബ്രാഹ്മണരും വെച്ചു, വസ്തു തിരിച്ചു കൊടുക്കയും ചെയ്തു. അങ്ങിനെ ആ ക്ഷത്രിയസ്ത്രീയെ മൂഷികരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ വാണ ചിത്രകൂടത്തിന്റെ സമീപത്ത് ഒരു കോയിലകം തീർത്തു, അവിടെ തന്നെ ഇരുത്തി, അതിൽ ൨ പുരുഷന്മാരുണ്ടായി, ജേഷ്ഠനെ ചിത്രകൂടത്തിങ്കലും അനുജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു. ചേരമാൻപെരുമാൾ ചേരമാൻ കോട്ടയിൽ വാഴുന്ന കാലത്തു ഉത്തര ഭൂമിയിങ്കൽ മാലിനി എന്ന ഒരു നദീതീരത്തിൽ ഇരുവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും കൂടി നീരാട്ടത്തിന്നു വന്നതിന്റെ ശേഷം, പുഷ്പത്തിൻ സുഗന്ധം കേട്ടു, പുഷ്പം പറിപ്പാൻ മൂവരും തോണിയിൽ കയറീട്ടു, തോണിയുടെ തല തെറ്റി, സമുദ്രത്തിങ്കലകപ്പെട്ട്, ഏഴിമലയുടെ താഴ വന്നടുക്കയും ചെയ്തു. അവർ മൂവരും തോണിയിൽ നിന്നിറങ്ങി, മലയുടെ മുകളിൽ കരയേറിനില്ക്കയും ചെയ്തു. ആ വർത്തമാനം ചേരമാൻ പെരുമാൾ അറിഞ്ഞപ്പോൾ, അവരെ കൂട്ടിക്കൊണ്ടുവരുവാൻ അരുളിച്ചെയ്തു, പരവതാനിക്കൊട്ടിൽ ഒരു വിളക്കും പലകയും വച്ചു, പൊന്നിന്തളികയിൽ അരിയുമിട്ടു നില്ക്കുംപോൾ, മൂവരും ചേരമാൻ കോട്ടയുടെ അകത്തുകടന്നു, അതിൽ ഒരു സ്ത്രീ ആസ്ഥാനമണ്ഡപത്തിന്നു നേരിട്ടു ചെന്നു, ഒരു കാൽ എടുത്തു വെപ്പാൻ ഭാവിച്ചു, പരവതാനിക്കൊട്ടിൽ കരേറാതെ, തമ്പുരാൻ എഴുന്നെള്ളിയതിന്റെ വലത്തു ഭാഗത്ത് നിൽക്കയും ചെയ്തു. മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതിന്നു നേർ പെടാതെ ചുഴന്നു തമ്പുരാന്റെടത്തു ഭാഗത്തു ചെന്നു നിന്നു. മൂന്നാ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/49&oldid=162280" എന്ന താളിൽനിന്ന് ശേഖരിച്ചത്