താൾ:Keralolpatti The origin of Malabar 1868.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അന്നു കലി, സ്വർഗ്ഗസന്ദേഹപ്രാപ്യം ക്രിസ്താബ്ദം ൪൨൮.

അതിന്റെ ശേഷം ചേരമാൻ പെരുമാൾ ആകട്ടെ ൧൬0 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു തൃക്കാരിയൂരും തിരുനാവായി മണപ്പുറവും വളർഭട്ടത്തുകോട്ടയും ഈ മൂന്നു ദേശവും സത്യഭൂമി എന്നു കല്പിച്ചു, വളർഭട്ടത്തു കോട്ടയുടെ വലത്തു ഭാഗത്തു ചേരമാൻ കോട്ടയും തീർത്തു, പിന്നെ ൧൮ അഴിമുഖവും നോക്കി കണ്ടെടുത്ത് തിരുവഞ്ചാഴി മുഖം പ്രധാനം എന്നു കണ്ടു, തിരുവഞ്ചക്കുളം എന്ന ക്ഷേത്രവും തീർത്തു, പല പെരുമാക്കന്മാരും അടിയന്തരമായിരുന്ന മഹാ ക്ഷേത്രങ്ങളിൽ ചേരമാൻ പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം ഇരുന്നു. ഇങ്ങിനെ ൧൨ ആണ്ടു വഴിപോലെ പരിപാലിച്ച ശേഷം പെരുമാളുടെ ഗുണാധിക്യം വളരെ കാൺക കൊണ്ടു, ൧൨ ആണ്ടു വാഴുവാന്തക്കവണ്ണം അവധി പറഞ്ഞിട്ടല്ലൊ കൃഷ്ണരായർ ചേരമാൻ പെരുമാളെ കല്പിച്ചതു പ്രമാണം അല്ല" എന്നു ബ്രാഹ്മണർ കല്പിച്ചു, പിന്നെയും ൧൨ ആണ്ടു നാടു പരിപാലിപ്പാൻ ചേരമാൻ കോട്ടയിൽ രാജലക്ഷ്മിയും വീർയ്യലക്ഷ്മിയും ഏറ പ്രകാശിക്കുന്നു എന്നു കണ്ടു, അവിടെ തന്നെ എഴുന്നെള്ളി, ഒരു കട്ടിലയും നാട്ടി, ചേരമാൻ കട്ടിലെക്കകത്തു പല അടുക്കും ആചാരവും കല്പിച്ചു, പരദേശത്തുനിന്നു കൊണ്ടുപോന്ന രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം കഴിപ്പിച്ചു, അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയൻ എന്നും കല്പിച്ചു. ൟ കേരളത്തിൽ നല്ല സൂർയ്യക്ഷത്രിയരെ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/48&oldid=162279" എന്ന താളിൽനിന്ന് ശേഖരിച്ചത്