താൾ:Keralolpatti The origin of Malabar 1868.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്൪. രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം.


ശേഷം പെരുമാൾ സ്വൎഗ്ഗത്തിന്നു പോയപ്പോൾ "രക്ഷിച്ചു കൊൾവാൻ ദണ്ണമത്രെ, ബ്രാഹ്മണൎക്ക് ബ്രാഹ്മണർ തങ്ങളുടെ കൈയിൽ ഉറപ്പുണ്ടായെ മതിയാവു" എന്നു കല്പിച്ചു രക്ഷയ്ക്കായ്ക്കൊണ്ടു ൬൪ ഗ്രാമത്തിൽ ഉള്ള ബ്രാഹ്മണരും ഐകമത്യപ്പെട്ട ൧0|| ഗ്രാമത്തെ അവരോധിപ്പിച്ചു. വാൾ എടുപ്പാൻ ആ ൧0|| ഗ്രാമം പെരുമനം, ഇരിങ്ങാടിക്കൊട, ചൊവര, ആലത്തൂർ, കരിക്കാട്ടു, പയ്യന്നൂർ, തിരുവില്വായി, ത്രിശ്ശിവപേരൂർ, ഐരാണിക്കുളം, മൂഷികക്കുളം, കഴുതനാടു പാതിയും. ഇങ്ങിനെ ത്രിക്കാരിയൂർ തൃക്കൊട്ടിലിങ്കൽനിന്നു ൬൪ ഗ്രാമവും ഒരു നിഴലായി കൂടി യോഗം തികഞ്ഞു അവരോധനം കഴിച്ചശേഷം അവർ രക്ഷാപുരുഷന്മാരായി ശാസ്ത്രികൾ എന്ന പേർ.

വാൾ തൊടുവാൻ ആകെ ൪ മണ്ഡലത്തിലകമെ കുറിച്ചു, ഒരു മണ്ഡലത്തിൽ അങ്ങിക്കൽ എത്തി,


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/38&oldid=162268" എന്ന താളിൽനിന്ന് ശേഖരിച്ചത്