Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആയുധം എടുക്കയും ചെയ്തു. ൮ || ഗ്രാമം ഒരുമിച്ചു എടുത്തതെ ഉള്ളു. ആവട്ടിപുത്തൂരും എറ്റുമാനൂരും അവരോധത്തിന്നു കൂടി മദിച്ചു. രണ്ടാമത് മേടിച്ചു എല്ലാവരും എടുത്താറെ, തങ്ങളും എടുത്തുകൊണ്ടു, വിശേഷിച്ചു ൬൪ ഗ്രാമവും സമയം ചെയ്യുന്നപ്പോൾ "ഈ ആയുധം തൊട്ടവർ കർമ്മത്തെ ചെയ്യിപ്പിച്ചു ധർമ്മത്തെ രക്ഷിച്ചിരിപ്പു. ആയുധം എടുക്കകൊണ്ടു ഒഴിച്ചു കൊൾവാൻ കൂടി ഊണും പുണ്യാഹവും ജാതി കാർയ്യവും ചെയ്തിരിപ്പു" എന്ന സമയം ഈ ൧0|| ഗ്രാമത്തിലുള്ളവരെ ഒക്കയും ആയുധപാണികളാക്കി, അവരോധിച്ചു കിടക്കുന്നു. ഈ പത്തു ഗ്രാമത്തെ ചാത്തിരർ എന്നു ചൊല്ലുന്നു. ശാസ്ത്രത്തിൽ ചൊല്ലിയ കർമ്മത്തെ ദാനം ചെയ്കകൊണ്ടു ശാസ്ത്രൻ. രക്ഷിപ്പാൻ വാൾ കൈയിലുണ്ടു, അതിൽ ആ ഗ്രാമങ്ങൾ ഒഴിഞ്ഞു, ൩ ഗ്രാമങ്ങളിൽ ആയുധക്കാർ എന്നു നടക്കുന്നവർ ഒക്കയും നിരായുധവർ കൂടി ശാസ്ത്രത്തിൽ പണ്ടെന്നതു ഗ്രാമത്തിൽ ഉള്ളവരിൽ ആയുധക്കാരെ നിരായുധവർ ഒന്നിച്ചുകൂടി സംഗസംഘം ഈ അവരോധിച്ച നേരം ക്ഷത്രിയൻ ആയിരുന്നതു ഐരുൾ കോവിലകത്ത് സാക്ഷ ചാത്രരായത് എട്ടു ഗ്രാമവും ഈ ആയുധം എടുപ്പാൻ അവരോധിച്ചതിൽ ആയുധം എടുത്തവരും അവരോധിക്കപ്പെട്ടിരിക്കുന്നു. ആയുധം എടാതെ ശൌർയ്യം [1] പൊഴിത്തിക്കും പുറപ്പെടാതെ ഇരിക്കുന്ന പരിഷ നിരായുധവരുടെ സ്ഥാനത്തിരിക്കുന്നു, ഏതാനും ചിലർ പുറപ്പെടാതെ ഇരിക്കുന്നു, യാഗാദി കർമ്മങ്ങളെ ഉപേക്ഷിയാതെ ഇരിപ്പാൻ


  1. പ്രവൃത്തിക്കും.


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/39&oldid=162269" എന്ന താളിൽനിന്ന് ശേഖരിച്ചത്