താൾ:Keralolpatti The origin of Malabar 1868.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നമ്മോട് അന്യായപ്പെടാഞ്ഞു" എന്നു പറക മാത്രം ഉണ്ടു. അതു നടയത്തെ സമയകാരണം മറ്റുള്ള രാജ്യത്തിങ്കൽ രാജാവെ അന്വേഷിച്ചു പോകേണ്ടു; കേരളത്തിൽ ഇതൊക്കയും ഉദ്ധരിച്ചിട്ട് എല്ലാവരും രാജാവിന്നു അനുഭവിപ്പാൻ വസ്തു കൊടുക്ക ചെയ്തതു. അഹിഛത്രത്തിലിരുന്നു ൧൪ ഗോത്രത്തിങ്കലെ ബ്രാഹ്മണർ കൂടി നെൽവീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തികൊടുത്തു; അത് ഇന്നും വിരുത്തിവൃത്തിഎന്നു ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊടുത്തതു ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്കു തന്നെ എന്നു കല്പിച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാവിന്നു അനുഭവം. രാജാവിന്നു അരയിരിക്ക സ്ഥാനവും കൊടുത്തു; അല്ലൂർ കൊടുങ്ങല്ലൂർ പെരുങ്കോവിലകം എന്നു കല്പിച്ചു.

കേയപേരുമാളും ബ്രാഹ്മണരുമായി അന്യോന്യം കൈ പിടിച്ചു പല സമയവും സത്യവും ചെയ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു. പിന്നെ മലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരുത്തിയും കല്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേശത്ത് ഒരു കോവിലകം തീർത്തു, പരശുരാമൻ ഭൂമി കേരളം വഴിപോലെ പരിപാലിക്കേണം എന്നു കല്പിച്ചു, പന്തീരാണ്ടു വാഴുവാൻ കേയപ്പെരുമാളെ കൈപിടിച്ചിരുത്തി, ഭൂമൌ ഭൂപോയം പ്രാപ്യ എന്ന കലി. [1]൪൯൪൧ കലി, ൨൧൬ ക്രിസ്താബ്ദം. ആ പെരുമാൾ ൮ സംവത്സരം ൪ മാസവും നാടു പരിപാലിച്ചശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം പന്തീരാണ്ടു


  1. ൧൧൧൧൪൫൪


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/19&oldid=162247" എന്ന താളിൽനിന്ന് ശേഖരിച്ചത്