Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കഴിഞ്ഞശേഷം അപ്പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം കല്പിച്ചു. ഇങ്ങിനെ കേയപ്പെരുമാളുടെ വാഴ്ച കഴിഞ്ഞു, സ്വർഗ്ഗത്തിന്നു എഴുന്നെള്ളിയ ശേഷം ചൊഴമണ്ഡലത്തിങ്കൽ നിന്നു ചൊഴപ്പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളത്തിങ്കൽ ൧൨ ആണ്ടു വാണു പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴിച്ചു, പെരുമാൾ എഴുന്നെള്ളി ഇരിപ്പാൻ ചൊഴക്കര എന്നൊരു കോവിലകവും തീർത്തു) ൧0 സംവത്സരവും ൨ മാസവും വാണതിന്റെ ശേഷം ചോഴമണ്ഡലത്തിങ്കലെക്ക് എഴുന്നെള്ളുകയും ചെയ്തു. അതിന്റെ ശേഷം പാണ്ടിപ്പെരുമാളെ കൂട്ടി കൊണ്ടു പോന്നു പാണ്ടിവമ്പന എന്ന പ്രദേശത്ത് കൈ പിടിച്ചിരുത്തി വാഴ്ച കഴിച്ചു. ആ പെരുമാൾ ആകട്ടെ അവിടെ ഒരു കോട്ടപ്പടിയും തീർത്തു. ൯ സംവത്സരം നാടു വാണശേഷം, പാണ്ടിമണ്ഡലം രക്ഷിപ്പാനാളില്ല" എന്നു കല്പിച്ചു പാണ്ഡി മണ്ഡലത്തിൽ നിന്നു ആൾ പോന്നു വന്നതിന്റെ ശേഷം ആ പെരുമാൾ പാണ്ടിമണ്ഡലത്തിന്ന് എഴുന്നെള്ളുകയും ചെയ്തു.

മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എന്ന ഒരാൾ കേരളം വാണിരുന്നു, അയ്യാളുടെ ശരീരരക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ ഉണ്ടായിരുന്നു; ഈ പെരുമാൾ രാജ്യഭാരം ചെയ്തു പോരുന്ന കാലത്ത് ബ്രാഹ്മണർക്ക് ഇദ്ദേഹത്തോടു വൈരം വർദ്ധിച്ചു വശമായി, ഇദ്ദേഹത്തെ ഏതുപ്രകാരം എങ്കിലും കുല ചെയ്യേണം എന്നു വിചാരിച്ചു, അവർ ആഭിചാരം ചെയ്തു നോക്കിയതിൽ, ഈ ഭൂതങ്ങളുടെ സഹായം


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/20&oldid=162249" എന്ന താളിൽനിന്ന് ശേഖരിച്ചത്