താൾ:Keralolpatti The origin of Malabar 1868.djvu/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കാഞ്ഞിരങ്ങാട്ടു, കരിങ്കട, കൊടീശ്വരം, ഉടുപ്പു, ശങ്കരനാരായണം, ഗോകർണ്ണം. പിന്നെ ഭദ്രകാളിവട്ടങ്ങൾ കുന്നത്തും, കോട്ടിക്കുന്നത്തും, പരക്കൽ, മഞ്ചെരി, വെട്ടത്തും, കോട്ടയകത്തും, കൊടുങ്ങല്ലൂർ, കുറുങ്ങല്ലൂർ, ഇന്തിയനൂർ, പോർകോട്ടച്ചെരി, മാടായി, ചിറക്കൽ, നീലമ്പറ, നീലേശ്വരം, മടപ്പള്ളി, പുതുപട്ടണം, പുത്തൂർ, കുഴല്ക്കുന്നത്തു, ചെറുകുന്നത്തു, കടലുണ്ടി, തിരുവളയാട്ട എന്നിങ്ങിനെ ഉള്ള കാവില്പാട്ടിൽ കേരളത്തിൽ വന്നു ഉലങ്കിഴിഞ്ഞൊരു ഭഗവതിയും തമ്പുരാട്ടിമാരും ദേവൻമാരും വാണരുളും കാലം കേരളത്തിൽ വസിക്കും മാനുഷർക്കു വരുന്ന അല്ലലും മഹാവ്യാധിയും ഒഴിച്ചു രക്ഷിച്ചുവരുന്നു. ഓരൊ ബന്ധേന ശ്രീ മഹാദേവങ്കൽനിന്നുണ്ടായ മൂർത്തികൾ: അയ്യപ്പൻ, ഉച്ചമഹാകാളൻ, മാളൻ, അന്തിമഹാകാളൻ, മുണ്ടിയൻ, ബ്രഹ്മരാക്ഷസൻ, കരുവില്ലി, പൊട്ടൻ, ഭ്രാന്തൻ, പുള്ളിപ്പുലിയൻ, കരുന്തിരുകണ്ടൻ, മലയുടവൻ, ദണ്ഡൻ, കയറൻ, ഗുളികൻ, കുട്ടിച്ചാത്തൻ, (ശാസ്താവ്) ക്ഷേത്രപാലൻ, ചാമുണ്ഡി ഇങ്ങിനെ ഉള്ള പരദേവതമാരും വനദേവതമാരും ഗണപന്മാരും ഭൂമിയിൽ നിറയപ്പെട്ടിരിക്കുന്ന പരശുരാമക്ഷേത്രത്തിങ്കൽ വസിക്കുകയും ചെയ്യുന്നു.

ഇങ്ങിനെ മഹാരാജാവാകുന്ന കുന്നലകോനാതിരി ൧0000, വള്ളുവകോനാതിരി ൧0000, പൊറളാതിരിരാജാവ്, കോലത്തിരിരാജാവ് ൩൫0000, കോട്ടയകത്തു പുറവഴിരാജാവു ൭൨000, വെട്ടത്തുമന്നൻ ൫000, തിരുമലശ്ശേരി ൩000, പെരിമ്പടപ്പും, അയലൂർ, ശാർക്കര, ചെറുക്കര പറപ്പൂർരാജാവു ൩000, പടിഞ്ഞാറ്റിടം, മാടത്തിങ്കീഴ്,"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/120&oldid=162239" എന്ന താളിൽനിന്ന് ശേഖരിച്ചത്