താൾ:Keralolpatti The origin of Malabar 1868.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പേരോത്ത, നെടുങ്ങനാടു, തെക്കുങ്കൂറു, വടക്കുങ്കൂറു, കക്കാടും, പുന്നത്തൂരും, ആയിനിക്കൂറും, മണക്കുളത്തും, വെങ്ങനാടൂം, ഒണനാടും, അമ്പലപ്പുഴ, ചെമ്പകച്ചെരി, പെരളൊത്തു, മുറിങ്ങനാടും, പൈയനാടും, കോട്ടൂർ, ഇരിക്കാലിക്കൽ, കുതിരവട്ടത്തുനായരും, ഏരനാട്ടുമേനോൻ ൫000, പുഴവായിമുതുക്കുറു മാണകമ്മൾ, പൂക്കളയൂർനമ്പിയാർ, നാലാങ്കൂറുടയനായർ, മൂന്നാം കൂറുടയനായർ, അത്തിമണ്ണിലം, പറിച്ചത്തും പൊറ്റയും, പറച്ചാമ്പെറ്റ കുറിച്ചിയാത്തും പണ്ഡലനായർ, കോഴിക്കോട്ടുകമ്മളും ചെരങ്ങാടു തലച്ചെണ്ണനായർ, എറനാട്ടുനായർ, ആലിപ്പറമ്പിൽ മേനോൻ, തിട്ടത്തിങ്കൽ അടിയോടി മുരിക്കഞ്ചേരിനായർ, പെനായ്ക്കോട്ട തലച്ചെണ്ണനായർ, എറനാട്ടുക്കര എഴുമൂന്നും പതിനൊന്നു താവഴിയിൽ തിരുമുല്പാടന്മാരും, മങ്ങാട്ടച്ചൻ തിനയഞ്ചേരി ഇളയതു, തലയൂരിൽ മൂസ്സതും, കോഴിക്കോട്ടൂ കോശയും, അഴിരാജാവാകുന്ന മമ്മാലിക്കടാവും ഇങ്ങിനെ കോലം തുടങ്ങി വേണാട്ടോടിടയിലുള്ള രാജാക്കന്മാരും ഇടപ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധർമാദികൾ രക്ഷിച്ചു പോന്നിരിക്കുന്നു. മറ്റും പലപല പരപ്പും പരമാർത്ഥവും പറവാൻ എത്രയും പണിയുണ്ടു.

ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷർക്ക് വഴിപോലെ ഗ്രഹിപ്പാന്തക്ക വണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാർ അറിഞ്ഞുകൊൾകയും ചെയ്ക.


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/121&oldid=162240" എന്ന താളിൽനിന്ന് ശേഖരിച്ചത്