താൾ:Keralolpatti The origin of Malabar 1868.djvu/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മാൻ പെരുമാളുടെ അരുളപ്പാടു. രാജാക്കൻമാരിൽ എണ്മർ സാമന്തർ അഞ്ചവകയിൽ കോവിൽ രാജാക്കൻമാർ ൫ വഴി "ക്ഷത്രിയർ അയലൂർ, ശാർക്കര, പറപ്പൂർ, പടിഞ്ഞേറ്റേടം, മാടത്തിങ്കീഴ്. നാലു(ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാന്നൂറ് പ്രഭുക്കന്മാരും ഉണ്ടു. അവരുടെ രാജധാനികൾ എടം, മടം, കോവിലകം, കോട്ട, കോട്ടാരം എന്നിങ്ങിനെ അതത് പേരുമുണ്ടു.

മികച്ചനാടു പൊലനാടു, പൊലനാട്ടഴിഞ്ഞമർയ്യാദ ഇടനാട്ടിൽ നടത്തുന്നു; മുന്നാഴിപ്പാടു എല്ലാടവും നടപ്പാകുന്നു; അതിന്നു ൧൮ ആചാരം ഉണ്ടു, നടുവർകൂടുന്നടം പലപ്രകാരം പറയുന്നു; പടക്കൂട്ടം, നടുക്കൂട്ടം, നായാട്ടുകൂട്ടം, നിഴൽക്കൂട്ടം, (യോഗ്യക്കൂട്ടം) ഇങ്ങിനെ ൪ കൂട്ടമുണ്ടു. കൊള്ളക്കൊടുക്ക മർയ്യാദയും കാണജന്മമർയ്യാദയും ൪ പാടും ർ തോലും ആറു നായാട്ടും നായാട്ടു പരദേവതമാരും എന്നിങ്ങിനെ ഉള്ളവ വളരെ പറവാൻ ഉണ്ടു.

ഗോകർണ്ണം കന്യാകുമാരിക്കിടയിൽ ൩ ക്ഷേത്രങ്ങൾ കാലും തലയും വയറും ഉണ്ടല്ലൊ; അതിൽ കാൽ പെരിഞ്ചെല്ലൂർ, തല ത്രിശ്ശിവപേരൂർ, വയറു തൃക്കളയൂർ, പിന്നെ തിരുനാവായി, തൃപ്പങ്ങോട്ടു, തിരുവനന്തപുരം, തൃച്ചമ്രം, തിരുവില്വാമല, ഗുരുവായൂർ, തിരുപഞ്ചക്കുളം, ആലത്തൂർ, മണ്ണൂർ, പോലൂർ, പേരൂർ, പന്നിയൂർ, പറവൂർ, പെരുമനം, തളിയിലും, തളിപ്പറമ്പു, കുഴിയൂർ, നെല്ലൂർ, ഐരാണിക്കര, തിരു, മണ്ണൂർ, പെരുമണ്ണൂർ, പന്തലൂർ, പന്നിയങ്കര, മരുതൂർ, മണ്ണിയൂർ, കല്ലൂർ, തലക്കുളത്തൂർ‌, ചെളങ്ങൂർ, തൃക്കട, തൃക്കാരിയൂർ,

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/119&oldid=162237" എന്ന താളിൽനിന്ന് ശേഖരിച്ചത്