ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാഠം 27


നെല്ല്


നെല്ലരി വേവിച്ചുണ്ടാക്കുന്ന ചോറും കഞ്ഞിയും പലഹാരങ്ങളുമാണ് കേരളത്തിലെ മുഖ്യമായ ആഹാരം. അതിനാൽ നെല്ല് ഇവിടെ ധാരാളം കൃഷിചെയ്തുവരുന്നു. നമ്മുടെ കൎഷകരിൽ അധികവും നെൽക്കൃഷി ചെയ്യുന്നവരാണു്.

കേരളത്തിലെ കാലാവസ്ഥ നെൽക്കൃഷിക്കു പറ്റിയതാണു്. നെല്ലു നല്ലതുപോലെ വിളയുന്നതിനും വെയിലും വെള്ളവും കാറ്റും മഞ്ഞും വളരെ ഉപകരിക്കുന്നു. ഇടവപ്പാതി, തുലാ വൎഷം എന്നിങ്ങനെ ആണ്ടിൽ രണ്ടു തവണ മഴയുള്ള നാടാണ് കേരളം. മഴക്കാലം ഒഴിച്ചുള്ള മാസങ്ങളിൽ ചൂടും വെളിച്ചവും വേണ്ടുവോളം ഉണ്ടായിരിക്കും. മഴയും വെയിലും പാകത്തിനു കിട്ടിയാലേ നെൽക്കൃഷി നന്നാവൂ. ഇവയിൽ ഏതെങ്കിലും ഒന്നു കൂടിയാലും കുറഞ്ഞാലും കൃഷിപ്പിഴ വന്നുപോകും.

നെൽക്കൃഷിക്കു് ഉപയോഗിക്കുന്ന നിലങ്ങൾ മൂന്നു തരത്തിൽ ഉണ്ട്. കൃഷിചെയ്യുന്ന ഓരോ തവണയ്ക്കും പൂവു് അല്ലെങ്കിൽ പുകിൽ എന്നാണു പേർ. ആണ്ടിൽ ഒരു തവണ മാത്രം കൃഷി നടത്തുന്ന നിലങ്ങളെ ഒരുപ്പൂ നിലങ്ങൾ എന്നു പറയും. വൎഷത്തിൽ രണ്ടു തവണ കൃഷി

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/97&oldid=221694" എന്ന താളിൽനിന്ന് ശേഖരിച്ചത്