ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
90
2
മടിവിട്ടു തളിർത്തൊത്താം
കടലാസ്സു മറിച്ചതാ
പാഠം ശരിക്കു വായിപ്പൂ
മിടുക്കൻ കൊച്ചുമാരുതൻ.
3
ഇന്നലെക്കേട്ട ഗാനങ്ങ-
ളൊന്നുപോലും വിടാതഹോ
ഉരുവിട്ടു പഠിക്കുന്നു-.
ണ്ടുണർവുള്ളൊരിളംകുയിൽ.
കിളിക്കൊഞ്ചൽ] [എം. പി. അപ്പൻ
അഭ്യാസം
1. കവി, ലോകമാകുന്ന പള്ളിക്കൂടത്തിലെ മൂന്നു കുട്ടി കളെ നിങ്ങൾക്കു് പരിചയപ്പെടുത്തിത്തരുന്നു; ബാലസൂര്യൻ, കൊച്ചുകാറ്റ്. ഇളംകുയിൽ. സൂര്യൻ എഴുതിക്കൊണ്ടിരിക്കുകയാണ്. കാറ്റു വായിച്ചുകൊണ്ടിരിക്കുന്നു. കുയിൽ ഇന്നലെ പഠിച്ച പാട്ടു് ഉരുവിടുന്നു.
2. സൂര്യൻ എന്തു കടലാസ്സിലാണ് എഴുതുന്നതു് ? ഏതു പേനകൊണ്ടാണ് എഴുതുന്നത് ?
3. കാറ്റ് വായിക്കുന്ന പുസ്തകത്തിൻ്റെ ഏട് ഏതാണ് ? വായിക്കയാണെന്നു തോന്നാൻ കാരണമെന്തു് ?
4.നിങ്ങൾക്കുകുയിലിനെപ്പോലെ ശബ്ദിക്കാ നൊക്കുമോ ? ശ്രമിച്ചുനോക്കൂ.