ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
89
അഭ്യാസം
1. പകരം പഠിച്ച മറെറാരു പദം ഓരോന്നിനും നേരെ എഴുതുക :- പൂമ്പാറ്റ = തേൻ= കുടിക്കുക = ഭംഗി= രുചി=
2. ചിത്രശലഭത്തിന്റെ ജീവിതത്തിൽ നാലു ദശകൾ ഉണ്ട്. ഏതെല്ലാം ? (മുട്ടയായിരിക്കുന്ന കാലം, പുഴുവായിരിക്കുന്ന കാലം, ചുരുണ്ടുകൂടി നൂലുപുതച്ചു് ഉറങ്ങുന്ന കാലം, ചിറകുവന്നു പറന്നുനടക്കുന്ന കാലം - ഈ നാലവസ്ഥ മറക്കരുതു്.)
3. (1) ചിത്രശലഭം തേൻ കുടിക്കുന്നതെങ്ങനെ ? (ii) പൂമ്പാറ്റയുടെ മുട്ട വിരിഞ്ഞുവരുന്ന പുഴുക്കൾ എന്തു തിന്നുന്നു ? (iii) ആരാണ് ചിത്രശലഭത്തിന്റെ ശത്രുക്കൾ ?
പാഠം 28
പാഠശാല
1
വെള്ളിമേഘങ്ങളാകുന്ന വെള്ളത്താളുകൾ തോറുമേ പൊൻകതിർപ്പേനയാൽ, ബാല സൂര്യൻ പാഠം കുറിക്കയായ്.