Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92

യിറക്കുന്ന നിലങ്ങളാണ് ഇരുപ്പൂ നിലങ്ങൾ. മൂന്നു തവണ കൃഷി ചെയ്യുന്ന നിലങ്ങളും ഉണ്ടു്.

ഓരോ വിളവിലേയും നെല്ലിൽ ഒരു ഭാഗം വിത്തിനായി നീക്കിവയ്ക്കുന്നു. ആ നെല്ല് പൊടിയും പതിരും കളഞ്ഞു ഉണക്കി സൂക്ഷിക്കും. ഒന്നോ രണ്ടോ മഴ പെയ്ത് തറയ്ക്ക് ഈർപ്പം കിട്ടുമ്പോൾ നിലം ഉഴുതു് മണ്ണിളക്കുന്നു. എന്നിട്ട് കട്ട ഉടച്ച് നിലം ഒരുക്കും. വിതയ്ക്കാനുള്ള വിത്തിനോട് ചാണകപ്പൊടിയും ചാരവും കൂട്ടിക്കലർത്തും. അതിൽനിന്നും ഓരോ നുള്ളു വീതം ഉഴവുചാലിൽ ഇട്ട് മണ്ണുകൊണ്ട് മൂടും. മീനം, മേടം മാസങ്ങളിലെ കൃഷിയാണ് ഈ വിധം നടത്താറുള്ളതു്. മറെറാരു തരത്തിലും നെൽക്കൃഷി നടത്താറുണ്ട്. കൃഷിക്കു ഏതാനും ആഴ്ചകൾക്കു് മുമ്പു ഒരു നിലത്തിൽ വിത്തു വിതയ്ക്കും. ആ വിത്തു

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/98&oldid=220244" എന്ന താളിൽനിന്ന് ശേഖരിച്ചത്