87
ദിവസം പുറത്തേക്കു വന്നു. അപ്പോൾ പച്ച നിറത്തിലുള്ള ഒരു പുഴു ആയിരുന്നു ഞാൻ. എന്റെ സഹോദരന്മാരും അപ്പോഴേക്കു പുഴുക്കളായിത്തീർന്നിരുന്നു. ഞങ്ങൾ നല്ല സ്വാദുള്ള ഇളംതളിരുകൾ തിന്നുതുടങ്ങി. എന്തു വിശപ്പായിരുന്നുവെന്നോ ? പച്ചിലകൾക്കിടയിൽ സൂക്ഷിച്ച് ഒളിച്ചിരുന്നിട്ടും, ഞങ്ങളെ പക്ഷികൾ കണ്ടുപിടിച്ച് തിന്നാറുണ്ടായിരുന്നു.
ഏതാനും ദിവസം ഞങ്ങൾ അങ്ങനെ ജീവിച്ചു. ഒരു ദിവസം എനിക്കു പെട്ടെന്നു ഒരു വല്ലായ്മ തോന്നി. ഞാൻ ഇളകാതെ ഒരിലയിൽ പിടിച്ചുനിന്നു. എന്റെ ദേഹത്തുനിന്നു ഒരുതരം നൂലുകൾ പുറത്തുവരുന്നു! എൻ്റെ ഉടൽ ചെറുതായിച്ചെറുതായി വരുന്നു ! നൂലുകൊണ്ടു ചുറ്റിച്ചുറ്റി ഞാൻ അതിൽ മറഞ്ഞു. ആ പുതപ്പിനുള്ളിൽ ഞാൻ ചുരുണ്ടു കൂടിയതേ എനിക്കും ഓർമ്മയുള്ളൂ. ഞാൻ ഉറങ്ങി യതായിരിക്കണം. പത്തുപന്ത്രണ്ടു ദിവസം നീണ്ടുനിന്നു, എന്റെ ഉറക്കം. അന്നൊന്നും ഭക്ഷണം കഴിച്ചിട്ടേയില്ല. ആ കൂടിനുള്ളിൽ തിന്നാൻ എന്തുകിട്ടാനാണ്? ഉറക്കമുണർന്നു, കൂടുപൊളിച്ച്, ഞാൻ വെളിയിലേക്കു പോന്നു. ഹാ ! എന്തൊരത്ഭുതം! എന്നെക്കണ്ടിട്ടും എനിക്കുതന്നെ മനസ്സിലായില്ല. ഉറങ്ങാൻ കിടന്നപ്പോൾ വെറും പുഴുവായിരുന്ന എനിക്കും ഭംഗിയുള്ള രണ്ടു ചിറകുകൾ ! ആനന്ദം സഹിക്കാനാവാതെ, കൂട്ടിൽനിന്ന് എടുത്തൊരു