86
പിടിച്ചാലും എന്നെപ്പറ്റി നിനക്കു മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു തന്നാൽ പോരേ ? ഇതാ, ഇക്കാണുന്ന പൂക്കളിലെ തേൻ നുകരാനാണ് ഞാൻ വരുന്നതു്. അതുമാത്രമാണു് എന്റെ ആഹാരം. പകലെല്ലാം മധുവുണ്ടു പറന്നു നടന്നിട്ട്, രാത്രിയായാൽ വല്ല ഇലയുടെ ചുവട്ടിലും പറ്റിക്കൂടി ഉറങ്ങും. ഇതിനിടയ്ക്ക് എന്തെല്ലാം ആപത്തുകളുണ്ടെന്നോ ? കിളികൾ എന്നെക്കണ്ടാൽ പിടിച്ചുതിന്നുകളയും. എന്റെ ഈ ഭംഗിയുള്ള ചിറകു കണ്ടിട്ടല്ലേ ബാലന് എന്നെ പിടിക്കാൻ കൗതുകം ഉണ്ടായത് ? ഈ ചിറകുകൾ എനിക്കു് ഇന്നു മാത്രമാണു കിട്ടിയതു്. എന്താ ബാലനു വിശ്വാസം വരുന്നില്ലേ ? എന്റെ കഥ മുഴുവനും കേൾക്കൂ. അപ്പോൾ വിശ്വാസമാകും.
ബാലൻ്റെ ഈ പനിനീർച്ചെടിയില്ലേ ? ഇതിൽ പുതിയ തളിരുകൾ പുറപ്പെട്ട കാലത്താണ് എന്റെ അമ്മ ഒരിലയുടെ ചുവട്ടിൽ മുട്ടയിട്ടതു്. ഞാൻ എന്റെ അമ്മയെ കണ്ടിട്ടേയില്ല. എന്റെ സഹോദരന്മാർ വളരെപ്പേരുണ്ടായിരുന്നു. അവരെ ഞാൻ ഇപ്പോൾ കണ്ടാൽതിരിച്ചറിയുകയില്ല ; അവർ എന്നെയും.
ഞാൻ ഒരാഴ്ച വെളിച്ചം കാണാതെ മുട്ടയിൽത്തന്നെ ഒതുങ്ങിയിരുന്നു. പെട്ടെന്ന് ഒരു