ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
85
എന്നു തോന്നും. അതിനെ കിട്ടിയെങ്കിൽ ! അവനു
മോഹമായി. ബാലൻ അതിൻ്റെ പിറകെ ഓടി. എന്തു ഫലം ? ആ കൊച്ചുജീവി അകന്നകന്നു പോവുകയാണ്. ബാലൻ ഓടിയോടിത്തളൎന്നു.
അവനു വല്ലാത്ത സങ്കടംതോന്നി. അതു പോയ ദിക്കിലേയ്ക്കു
നോക്കിക്കൊണ്ടു നിന്നു.
അത്ഭുതം ! അതാ, ആ സുന്ദരജീവി മടങ്ങി വരുന്നു. ബാലൻ സൂക്ഷിച്ചുനോക്കി. അവൻ്റെ അടുത്തു നിന്ന ചെടിയിൽ അതു വന്നിരുന്നു. ചിറക് ഒന്നൊതുക്കി. പുഞ്ചിരി തൂകിക്കൊണ്ടു അത് എന്തോ പറയുന്നതുപോലെ അവനു തോന്നി.
“ഓടിത്തളൎന്നുപോയി. അല്ലേ ? എന്നെ നീ എന്തിനാണ് പിടിക്കാൻ നോക്കിയത് ?