ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
3

ദ്വാരങ്ങൾ. അവ, മുന്നോട്ടു തള്ളിനില്ക്കുന്ന പൂട കൾ കൊണ്ടു് മിക്കവാറും മൂടിയിരിക്കുന്നു. കാക്കയുടെ നോട്ടം ശ്രദ്ധിച്ചിട്ടുണ്ടോ ? തല ഒരുവശം ചരിച്ചുപിടിച്ചാണു് അതു നോക്കുന്നതു്.

വീടിന്റെ പരിസരങ്ങളിലാണു് കാക്കകളെ സാധാരണമായി കാണുന്നതു്. എച്ചിലും മറ്റും കൊത്തിത്തിന്നു് അവ ജീവിക്കുന്നു. സസ്യവും മാംസവും എന്നല്ല, തിന്നാവുന്നതെന്തും കാക്ക തിന്നും. എന്നാലും മാംസത്തോടാണു് അതിനു കൂടുതൽ ഇഷ്ടം. ആഹാരം സമ്പാദിക്കുന്നതിൽ കാക്ക കാണിക്കുന്ന കൗശലവും ധൈര്യവും നിങ്ങൾ സൂക്ഷിച്ചുനോക്കിയിട്ടുണ്ടോ? നമ്മുടെ പരിസരങ്ങൾ വൃത്തിയാക്കുന്നതിൽ അവയ്ക്കു വലിയ പങ്കുണ്ടു്.

ചില പക്ഷികളിൽ ആണിനെയും പെണ്ണിനെയും കണ്ടാൽ പെട്ടെന്നു തിരിച്ചറിയാം. പൂവൻകോഴിക്കും പിടക്കോഴിക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. എന്നാൽ ആൺകാക്കയേയും പെൺകാക്കയേയും ആകൃതി കൊണ്ടു തിരിച്ചറിയാൻ വിഷമമാണു്.

നിങ്ങളിൽ പലരും കാക്കക്കൂടു കണ്ടിരിക്കും. കാലവൎഷം തുടങ്ങുന്നതിനുമുമ്പു് കൂടുകെട്ടാനുള്ള കോലാഹലം തുടങ്ങും. മേയ് മുതൽ സെപ്തമ്പർ വരെയുള്ള മാസങ്ങളിലാണു് അതു മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നത്.പൊക്കമുള്ള തെങ്ങിന്റെയും മാവിന്റെയും മറ്റും മുകളിൽ ചുള്ളിക്കമ്പുകൾ അടുക്കി കാക്ക കൂടുകെട്ടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/9&oldid=222344" എന്ന താളിൽനിന്ന് ശേഖരിച്ചത്