ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4
കൂടിന്റെ മദ്ധ്യഭാഗം കുഴിഞ്ഞിരിക്കും. അവിടം ചകരിനാരും മറ്റും വിരിച്ചു മൃദുവാക്കും. പെൺ കാക്ക ഒരുതവണ നാലഞ്ചു മുട്ടയിടും. അവയുടെ
നിറം നീലയോ ഇളംപച്ചയോ ആയിരിക്കും. ഈ മുട്ടകളെ ഉണക്കച്ചുള്ളികൾകൊണ്ട് ആ അമ്മ മൂടിവയ്ക്കും. മുട്ടയിൽനിന്നു പുറത്തു വരു മ്പോൾ കാക്കക്കുഞ്ഞുങ്ങളുടെ കണ്ണ് മിഴിഞ്ഞിരിക്കയില്ല. ഉടലിൽ തൂവലും കുറവായിരിക്കും.
കുഞ്ഞിന് കാക്ക ഭക്ഷണം കൊടുക്കുന്നതു കാണാൻ നല്ല രസമുണ്ട്. വിശക്കുമ്പോൾ കുഞ്ഞുങ്ങൾ കൊക്കു വിടുർത്തി, ചിറകു വിറപ്പിച്ച്, ദയനീയമായ സ്വരം പുറപ്പെടുവിക്കുന്നു. അവയുടെ ആർത്തിയും മാതാപിതാക്കൾക്ക് അവയോടുള്ള