Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
5

വാത്സല്യവും കാണേണ്ടതാണ്. കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞുതന്നെ. അവയുടെ വർഗ്ഗ സ്നേഹം പ്രസിദ്ധമാണ്.ശത്രുക്കളെ അവകൂട്ടംചേന്നു് ഉപദ്രവിക്കും.

കാക്കയുടെ കൂട്ടിലാണത്രെ പെൺകുയിൽ മുട്ടയിടുന്നതു്. അതു വലിയ കൗശലമാണ് എന്നായിരിക്കാം കുയിലിന്റെ വിചാരം. കാക്ക യാകട്ടെ, കുയിൽക്കുഞ്ഞിനെ തന്റെ കുഞ്ഞാ ണെന്നു കരുതി വളർത്തുന്നു. പാവം! കുയിൽ കുഞ്ഞാകട്ടെ, കാക്കക്കുഞ്ഞുങ്ങളെ കൂട്ടിൽനിന്നു പുറത്തേയ്ക്കു തള്ളിയിട്ടും മറ്റും ഉപദ്രവിക്കുന്നു. മാത്രമല്ല, കാക്കക്കുഞ്ഞുങ്ങളുടെ ആഹാരത്തിൽ അധികഭാഗവും അപഹരിക്കുകയും ചെയ്യുന്നു. ചിറകു മുററുമ്പോൾ ഈ സമർത്ഥൻ "ക്രഹു,ക്രഹു” എന്നു കാക്കകളെ പരിഹസിച്ചുകൊണ്ടു് പറന്നുകളയുന്നു.

അഭ്യാസം

1. താഴെക്കാണുന്ന വാക്കുകൾക്കു പകരം ഈ പാര ത്തിൽനിന്നു പഠിച്ച വാക്കുകൾ എഴുതുക:-

(1) വിരോധി

(2)തന്റെ കൂട്ടത്തിൽപ്പെട്ടവരോടുള്ള സ്നേഹം=

3) ദയ തോന്നത്തക്ക =

(4) മൂക്കിലെ ദ്വാരങ്ങൾ =

(5) മോഷ്ടിക്കുക =

(6) ചുറ്റുമുള്ള സ്ഥലം =

(7) ശരീരം =

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/11&oldid=219596" എന്ന താളിൽനിന്ന് ശേഖരിച്ചത്