ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
6

2. വരയിട്ട സ്ഥലത്തു് എന്താണു് എഴുതേണ്ടതു്?--

കുയിൽ "__ __" എന്നു കൂവുന്നു.

കാക്ക "__ __" എന്നു കരയുന്നു.

3. (i) കാക്കയെക്കൊണ്ടു് മനുഷ്യർക്കു് എന്താണു് ഉപകാരം ?

(ii) മനുഷ്യരെക്കൊണ്ടു കാക്കയ്ക്ക് എന്താണ് ഉപകാരം ?

_________________
പാഠം 3
നബിയുടെ ദയ

അറേബ്യയിൽ മക്ക എന്നു പ്രസിദ്ധമായ ഒരു നഗരമുണ്ട്. അവിടെ വളരെക്കാലംമുമ്പു് ഒരു ദിവസം ഒരു ഉത്സവം ആഘോഷിക്കയായിരുന്നു. നഗരം മുഴുവൻ ഉത്സവത്തിന് അണിഞ്ഞൊരുങ്ങി. എവിടെയും ഉത്സാഹവും സന്തോഷവും കാണാമായിരുന്നു. തെരുവുകളിൽ കുഞ്ഞുങ്ങൾ ആർത്തുവിളിച്ചു് ഓടിച്ചാടിക്കളിച്ചു. മോടിയായി ഉടുത്തൊരുങ്ങി ആളുകൾ പള്ളിയിലേയ്ക്കു പൊയ്ക്കൊണ്ടിരുന്നു.

അന്ന് ഈ ആഘോഷങ്ങളിലെങ്ങും പങ്കു കൊള്ളാത്ത ഒരു പാവപ്പെട്ട കുട്ടിയുണ്ടായിരുന്നു.ആ പെരുന്നാളിൽപ്പോലും അവന് വയർ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/12&oldid=222347" എന്ന താളിൽനിന്ന് ശേഖരിച്ചത്