നിറയെ ആഹാരം കിട്ടിയില്ല. അവന് ഉടുക്കാൻ ഒരു കീറത്തുണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിയിലേയ്ക്കുപോയ ആളുകളെ നോക്കിക്കൊണ്ട് അവൻ വഴിയരികിലിരുന്നു. അവർ അണിഞ്ഞിരുന്ന വസ്ത്രങ്ങൾക്ക് എന്തു ഭംഗി! കുഞ്ഞുങ്ങളുടെ ഉടുപ്പുകൾക്ക് എന്തു നിറം ! എന്തു തിളക്കം ! തന്റെ ദാരിദ്ര്യമോർത്ത് അവന്റെ മുഖം വാടി; കണ്ണുകൾ നിറഞ്ഞു. അവൻ അവിടെ അങ്ങനെ ഇരിക്കുമ്പോൾ മുഹമ്മദു നബി കൂട്ടരുമൊത്തു ആ വഴി വന്നു.
അദ്ദേഹം ആ പാവപ്പെട്ട കുട്ടിയുടെ അടുത്തു ചെന്ന് വാത്സല്യപൂർവ്വം തലോടിക്കൊണ്ട് ചോദിച്ചു:-
“കുഞ്ഞേ എന്താണു നിന്റെ മുഖം വാടിയിരിക്കുന്നത് ? ഇന്നു പെരുന്നാളല്ലേ ? നീ
കുളിക്കുകയോ ഉടുപ്പു മാറുകയോ ഒന്നും ചെയ്തില്ലല്ലോ !"
ഇല്ല.
കുട്ടി : എനിക്കും ഉടുപ്പ് ഒന്നും ഇല്ല. തരാനും ആരുമില്ല. അമ്മയുമില്ല, അച്ഛനുമില്ല.
ഇത്രയും പറഞ്ഞപ്പോൾ ആ കുട്ടി കരഞ്ഞുപോയി. അതുകണ്ട് നബിയുടെ മനസ്സലിഞ്ഞു. അദ്ദേഹം ദയാപൂർവ്വം അവനോടു പറഞ്ഞു :-
“അച്ഛനും അമ്മയും ഇല്ലെന്നു നീ ദുഃഖിക്കേണ്ട. ഇന്നുമുതൽ ഞാനാണു നിന്റെ അച്ഛൻ. എന്റെ ഭാര്യ ആയിഷ നിന്റെ അമ്മയും. നിന്റെ സങ്കടം
കണ്ടുകൊണ്ട് ഞാൻ എങ്ങനെ പെരുന്നാൾ ആഘോഷിക്കും ?
താൾ:Keralapadavali-malayalam-standard-3-1964.pdf/13
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
7