നബി ആ കുട്ടിയെ കൂട്ടിക്കൊണ്ട് വീട്ടിലേയ്ക്കു തിരിച്ചുപോയി. കഥയൊക്കെ അദ്ദേഹം ആയിഷയോടു പറഞ്ഞു. അവർ വാത്സല്യത്തോടുകൂടി ആ കുഞ്ഞിനെ കുളിപ്പിച്ച് വയറു നിറയെ ആഹാരം കൊടുത്തു. ഭംഗിയുള്ള വസ്ത്രങ്ങളും അണിയിച്ചു. അവന്റെ മുഖത്ത് ആനന്ദം തെളിഞ്ഞു. മുഹമ്മദിനും അളവറ്റ ആനന്ദമുണ്ടായി. അദ്ദേഹം കുഞ്ഞിനെ തോളിലേറ്റിക്കൊണ്ട് ഇങ്ങനെ പറഞ്ഞു :-
“ആയിഷ, എന്തൊരു നല്ല പെരുന്നാളാണിന്ന് ! ഈ മകന്റെ സന്തോഷം എന്നെ എത്രമാത്രം ആനന്ദിപ്പിക്കുന്നുവെന്നോ ! ഇവനെയും
കൊണ്ടാണു ഇന്നു ഞാൻ പള്ളിയിലേയ്ക്കു പോകുന്നത്."
മഹാനായ നബി ആ കുഞ്ഞിനെയും തോളിൽ ഇരുത്തിക്കൊണ്ട് പള്ളിയിലേയ്ക്കു
തിരിച്ചു. ഇതു കണ്ടവരെല്ലാം നബിയുടെ ദയയെ പുകഴ്ത്തി.
1. (1) താഴെക്കാണുന്നവയ്ക്കു പകരം ഈ പാഠത്തിൽ നിന്നും പഠിച്ച വാക്കുകൾ എഴുതുക :- വാത്സല്യത്തോടുകൂടി= ദയവോടുകൂടി= (വാത്സല്യപൂർവ്വം, ദയാപൂർവ്വം എന്ന വാക്കുകൾ ഓർമ്മിക്കുക.)