ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9
(ii) ഇതുപോലെ താഴെക്കാണുന്ന ഓരോന്നിനും പകരം ഒറ്റവാക്കു് എഴുതുക :-
ആദരവോടുകൂടി =
ബഹുമാനത്തോടുകൂടി =
വിനയത്തോടുകൂടി =
സ്നേഹത്തോടുകൂടി =
2. പട്ടണം, ദുഃഖം എന്നീ വാക്കുകൾക്കു പകരം നിങ്ങൾ പഠിച്ചിട്ടുള്ള വാക്കുകൾ എഴുതുക.
3. വിട്ടുകളഞ്ഞ അക്ഷരം ചേൎക്കുക :-
വാ--ല്യം; ദാരി--; ആ--ഷം.
4. (i) ഏതു പട്ടണത്തിൽ നടന്ന കഥയാണിത് ?
(ii) ആ കുട്ടി കരഞ്ഞതെന്തിന്?
(iii) നബി കുട്ടിയുടെ സങ്കടം എങ്ങനെയാണു തീൎത്തത് ?
5. ആ പാവപ്പെട്ട കുട്ടിക്ക് ഈ പാഠത്തിൽ ഒരു പേരു കൊടുത്തിട്ടില്ല. നിങ്ങൾക്കു ഒരു പേരിടാമോ ?
കുട്ടി :- ഈ വല്ലിയിൽനിന്നു ചെമ്മേ--പൂക്കൾ പോവുന്നിതാ പറന്നമ്മേ !
അമ്മ:- തെറ്റി നിനക്കുണ്ണീ, ചൊല്ലാം--നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം ?
കുട്ടി:- മേല്ക്കു മേലിങ്ങിവ പൊങ്ങി--വിണ്ണിൽ നോക്കമ്മേ, യെന്തൊരു ഭംഗി!