ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10
അയ്യോ ! പോയ്ക്കൂടിക്കളിപ്പാൻ-അമ്മേ
വയ്യേയെനിക്കു പറപ്പാൻ !
അമ്മ:-ആകാത്തതിങ്ങനെയെണ്ണി-ചുമ്മാ
മാഴ്കൊല്ലേയെന്നോമലുണ്ണി !
പിച്ച നടന്നു കളിപ്പു-നീയി-
പ്പിച്ചകമുണ്ടോ നടപ്പു ?
കുട്ടി:- അമ്മട്ടിലായതെന്തെന്നാൽ-ഞാനൊ
രുമ്മതരാമമ്മ ചൊന്നാൽ.
അമ്മ:-നാമിങ്ങറിയുവതല്പം-എല്ലാ-
മോമനേ, ദൈവസങ്കല്പം.
[എൻ.കുമാരനാശാന്റെ “പുഷ്പവാടി”എന്ന കൃതിയിലുള്ള “കുട്ടിയും തള്ളയും” എന്ന കവിതയാണ് “പൂമ്പാറ്റ” എന്ന പേരോടുകൂടി മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.]