Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
11
അഭ്യാസം

1. ഈ പാഠം നിങ്ങൾ അഭിനയിക്കണം. ഇതിലെ വരികൾ തന്നെ ചൊല്ലണം.

2. ഈ കവിത താരാട്ടുമട്ടിലാണ്. കുഞ്ഞുങ്ങളെ പാടി ഉറക്കാൻ പറ്റിയ മട്ടാണിത്. ഇതുപോലെ മറ്റു വല്ല താരാട്ടുകളും നിങ്ങൾ പഠിച്ചിട്ടുണ്ടോ ?

3. അമ്മയ്ക്കു കുഞ്ഞിനോട് വലിയ വാത്സല്യമാണ്. എന്തെല്ലാം പറഞ്ഞാണ് കുഞ്ഞിനെ വിളിക്കുന്നത് ? (ഉണ്ണീ, ഓമനേ.)

4. നിങ്ങൾക്കു ചിറകുണ്ടായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ ചെയ്യുമായിരുന്നു ?

_____
പാഠം 5
വേണ്ടതു വേണ്ടപ്പോൾ
തോന്നണം

അബ്ദുള്ളയ്ക്ക് പത്തുപന്ത്രണ്ടു വയസ്സേ ആയിട്ടുള്ളു. എങ്കിലും അവൻ ഇന്നൊരു കച്ചവടക്കാരനാണ്. അച്ഛനു സുഖമില്ലാത്തതു കൊണ്ട് അവനാണ് തൊപ്പി വില്ക്കാൻ പോകുന്നത്. അഞ്ചാറു ദിവസമേ ആയുള്ളു അവൻ തൊപ്പിക്കച്ചവടത്തിൻറെ ചുമതല ഏറ്റിട്ട്. അതിനിടയ്ക്ക് അവൻ 'മിടുക്കൻ മുതലാളി' എന്നൊരു പേരും സമ്പാദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/17&oldid=220074" എന്ന താളിൽനിന്ന് ശേഖരിച്ചത്