ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12


അന്ന് അവൻ ഒരു നല്ല തൊപ്പി തെരഞ്ഞെടുത്ത് തലയിൽ വച്ചു; തൊപ്പിക്കുട്ട ചുമലിലേറ്റി; പതിവുപോലെ ചന്തയിലേക്കു യാത്രയാവുകയും ചെയ്തു. കുറച്ചു ദൂരം ചെന്നപ്പോൾ അവൻ ഇങ്ങനെ ആലോചിച്ചു:- "എന്നും അഞ്ചും ആറും തൊപ്പി തിരിച്ചു കൊണ്ടുപോകാറുണ്ട്. ഇന്ന് അതു പാടില്ല. എല്ലാം വിൽക്കണം. അതുകൊണ്ട് ആ പുതിയ വഴിയേ പോകണം. അൽപ്പം വളഞ്ഞ വഴിയാണ്. ദൂരവും കൂടുതലുണ്ട്. എങ്കിലും സാരമില്ല. മൂന്നു നാലെണ്ണം ആ വഴിക്ക് വിൽക്കാൻ കഴിഞ്ഞേക്കും."

"തൊപ്പീ, തൊപ്പിവേണോ തൊപ്പീ" എന്നു നീട്ടിവിളിച്ചുകൊണ്ട് അബ്ദുള്ള പുതിയ വഴിയിൽക്കൂടി നടന്നു. പൊരിയുന്ന വെയിൽ. കടുത്ത ദാഹം. അവൻ കൂട്ടാക്കിയില്ല. കുറച്ചുകൂടി നടന്നപ്പോൾ വഴിയരികിൽ ഒരു ആൽമരവും അല്പം അകലെ ഒരു നീരുറവും കണ്ടു. അവനു ആശ്വാസമായി. തൊപ്പിക്കുട്ടയെടുത്ത് ആലിൻചുവട്ടിൽ വച്ചിട്ട് അവൻ ഉറവിലേയ്ക്ക് നടന്നു. അവിടെയെത്തി വെള്ളം കുടിക്കാൻ തുടങ്ങിയതേയുള്ളൂ. പുറകിലൊരു ബഹളം. അവൻ തിരിഞ്ഞുനോക്കി. എന്താണവിടെക്കണ്ടത്! അവൻ തളർന്നുപോയി. തൊപ്പിയണിഞ്ഞ കുറേ കുരങ്ങന്മാർ വൃക്ഷത്തിലേക്കു തുരുതുരാ കയറുകയാണ്. അവൻ ഓടിച്ചെന്നു. കുട്ടയിൽ ഒരൊറ്റ തൊപ്പിപോലുമില്ല! അവനു കോപം വന്നു.അതിനൊപ്പം ദുഃഖവും. എന്തുചെയ്യും? എത്ര രൂപയാണു

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/18&oldid=223681" എന്ന താളിൽനിന്ന് ശേഖരിച്ചത്