ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
81


ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തന്മാരുടെ ജപവും ധ്യാനവും നിലച്ചു. അവരുടെ ശ്രദ്ധ മുഴുവൻ സ്വൎണ്ണപ്പാത്രത്തിലായി. എല്ലാവൎക്കും ആ തളിക കിട്ടണമെന്ന് ആഗ്രഹം ജനിച്ചു. പക്ഷേ ഭക്തനാണെന്നു് തെളിയിക്കണ്ടേ? അതിനു പലരും ശ്രമിച്ചു. എന്നാൽ അവർ ഭക്തന്മാരാണെന്നു പൂജാരി സമ്മതിച്ചുകൊടുത്തില്ല.

അക്കൂട്ടത്തിൽ ഒരു പ്രഭുവും ഉണ്ടായിരുന്നു. അദ്ദേഹം പൂജാരിയോട് പറഞ്ഞു :-"ഈശ്വരൻ എനിക്കു തന്ന സ്വൎണ്ണമാണിത്. എത്രകാലമായി ഞാൻ ഇവിടെ വന്നു തൊഴുന്നു; ജപിക്കുന്നു; വ്രതം നോക്കുന്നു! എത്രപേൎക്കാണു ദാനം കൊടുത്തിട്ടുള്ളത്! ഇതൊക്കെ അറിയുന്നുണ്ടല്ലോ ഈശ്വരൻ. അപ്പോൾ, നിശ്ചയമായും എന്നെ സഹായിക്കാൻ തന്നെയാണ് ഇതു് ഇവിടെ ഇട്ടതു്."

ഇതെല്ലാം കേട്ടപ്പോൾ, പ്രഭുവിനു പാത്രം കൊടുക്കാമെന്നു് പൂജാരി സമ്മതിച്ചു. പ്രഭു ഉച്ചത്തിൽ ജപിച്ചുകൊണ്ടു പാത്രം എടുത്തു. അത്ഭുതം! പാത്രത്തിന്റെ നിറം മങ്ങി. അതു ചെമ്പായിത്തീൎന്നു. ഉടൻ അയാൾ പാത്രം താഴെ വച്ചു. അപ്പോൾ അതു് വീണ്ടും സ്വൎണ്ണമായിത്തീൎന്നു

ഇതുപോലെ പലരും ആ പാത്രം എടുത്തു നോക്കി. ആൎക്കും അതു സ്വന്തമാക്കുവാൻ ഭാഗ്യമുണ്ടായില്ല.

അങ്ങനെ കുറേ ദിവസം കഴിഞ്ഞു. വലിയ തണുപ്പുള്ള ഒരു പ്രഭാതം. മഞ്ഞു് ഇടവിടാതെ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/87&oldid=221813" എന്ന താളിൽനിന്ന് ശേഖരിച്ചത്