ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ത്തിന്റെ മുമ്പിൽ എന്താണു കണ്ടതു് ? മിന്നിത്തിളങ്ങുന്ന ഒരു സ്വർണ്ണത്തളിക ! പൂജാരി ആ പാത്രം സൂക്ഷിച്ചുനോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു :-" യഥാൎത്ഥഭക്താ, ഈ സമ്മാ നം എടുത്തു കൊള്ളുക."
പൂജാരി ഈ വാക്യം ഉറക്കെ വായിച്ചു. എന്നിട്ട് അയാൾ പറഞ്ഞു :- ഇതു് ഈശ്വരൻ തന്നിരിക്കുന്ന സമ്മാനമാണു്. യഥാൎത്ഥ ഭക്തനു് ഇതു് എടുത്തുകൊള്ളാം."
ആ സ്വൎണ്ണപ്പാത്രം വീണ സ്ഥലത്തുനിന്നും മാറ്റിയില്ല. അതിനെ സൂക്ഷിക്കാൻ പൂജാരി കാവൽക്കാരെ ഏൎപ്പെടുത്തി.