Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79

അഭ്യാസം

1. ശ്രീകൃഷ്ണൻ എന്നതിനു പകരം ഈ പാഠത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കുകൾ ഏവ ?

2. (1) ആരുടെ ബാലലീലയെപ്പറ്റിയാണ് ഈ പാട്ട്?

(അടുത്ത മൂന്നു ചോദ്യങ്ങൾക്കും കവിവാക്യത്തിൽ ഉത്തരം പറയണം)

(2) ശ്രീകൃഷ്ണൻ അമ്മയോടു് എന്താണു ചോദിച്ചതു്?

(3) അമ്മയുടെ ഉത്തരം എന്തായിരുന്നു ?

(4) അതിനു ശ്രീകൃഷ്ണന്റെ മറുപടി എന്തായിരുന്നു?

3. പാഠത്തിൽ ഓരോ കുട്ടിക്കും കൂടുതൽ ഇഷ്ട മുള്ള നാലുവരി പാടുക.


പാഠം 24

യഥാർത്ഥ ഭക്തൻ

ഒരു പ്രഭാതം. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിൽ ഭക്തന്മാർ തിങ്ങിനില്ക്കുകയായിരുന്നു. ഇടവിടാതെ മണിനാദം മുഴങ്ങുന്നു. ചിലർ കീർത്തനങ്ങൾ പാടുന്നു. മറ്റു ചിലർ ഉച്ചത്തിൽ ജപിക്കുന്നു. അങ്ങനെ ഭക്തിയിൽ സകലരും മുഴുകിയിരിക്കയാണ്. " പെട്ടെന്നു “ഘ്ണീം" എന്നൊരു ശബ്ദം ! ആളുകൾ ഞെട്ടിപ്പോയി ! സകലരുടേയും ശ്രദ്ധ ശബ്ദം കേട്ടിടത്തേയ്ക്കു തിരിഞ്ഞു. ക്ഷേത്ര

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/85&oldid=220250" എന്ന താളിൽനിന്ന് ശേഖരിച്ചത്