ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
78

അമ്മയുമപ്പോൾ മാറണ-ച്ചിട്ട
ങ്ങുമ്മവച്ചു കിടാവിനെ,

അമ്മിഞ്ഞ നല്കിയാനന്ദി-പ്പിച്ചു
ചിന്മയനപ്പോളോതിനാൻ :-

ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തിരണ്ടു പേരുണ്ട്;

അപ്പിള്ളരായ്‌വനത്തിൽക്ക-ളിപ്പാ
നിപ്പോൾ ഞാനമ്മേ പോകട്ടെ ?

“അയ്യോയെന്നുണ്ണി പോകൊല്ലേ- യിപ്പോൾ;
തീയ്യു പോലുള്ള വെയിലല്ലേ?

“ വെറുതേയെന്നമ്മേ തടയൊല്ലേ,- പോട്ടേ
പരിചോടുണ്ണികൾക്കുണ്ണുവാൻ

നറുനെയ്യു കൂട്ടിയുരുട്ടീട്ടും- നല്ലോ-
രുറതൈരു് കൂട്ടിയുരുട്ടീട്ടും

വറുത്തൊരുപ്പേരി പതിച്ചിട്ടു- മീര-
ണ്ടുരുളയുമെന്റെ മുരളിയും

തരിക"യെന്നൊന്നങ്ങരുളിച്ചാ-ഞ്ചാടി
ത്തരസാ കണ്ണൻതാൻ പുറപ്പെട്ടാൻ.

{{|വ-വെണ്മണി മഹൻ}}

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/84&oldid=221809" എന്ന താളിൽനിന്ന് ശേഖരിച്ചത്