ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
82
പൊഴിയുന്നുണ്ട്. ഒരു പാവപ്പെട്ട കൃഷിക്കാരൻ ആ തണുപ്പ് കൂട്ടാക്കാതെ ക്ഷേത്രത്തിലേയ്ക്കു നടന്നു വരികയാണ്. അയാളുടെ ശ്രദ്ധ, ഒരുകടയുടെ തിണ്ണയിൽ കിടന്ന ഒരു യാചകനിൽ പതിഞ്ഞു. അയാൾ അടുത്തുചെന്നു. ആ പിച്ചക്കാരൻ തണുപ്പുകൊണ്ടു വിറയ്ക്കുന്നു. ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. ഒരു രോഗിയായിരുന്നു അവൻ. കർഷകൻ അവനെ താങ്ങി ഇരുത്തി തൻ്റെ ഉടുപ്പ് ഊരി അവനെ ധരിപ്പിച്ചു. എന്നിട്ട് അയാളെ താങ്ങിപ്പിടിച്ച് ഒരു വൈദ്യശാലയിൽ കൊണ്ടുപോയി. അവിടെയിരുന്നു് കുറേനേരം അവനെ വേണ്ടവിധം