ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
73

വേറൊരു ഭാഗത്തു കുരങ്ങുകളുടെ കൂടാണു. അടുത്തുചെന്നാൽ പിന്നെ പോരാൻ തോന്നുകയില്ല. എന്തെല്ലാം വികൃതിത്തരങ്ങളാണ് അവ കാട്ടുന്നത് ! മറെറാരു ഭാഗത്തും മയിൽ, ഞാറ മുതലായ പക്ഷികളുണ്ട്.

ഒരു കെട്ടിടത്തിൽ നിറയെ പലതരം പാമ്പുകളെ ഇട്ടിരിക്കുന്നു. ചില്ലിട്ട കൂടുകളുടെ അകത്താണ് അവ കിടക്കുന്നതെങ്കിലും ആ മുറിയിലേയ്ക്കു കടക്കുമ്പോൾ പേടി തോന്നും. പാമ്പുകളിൽത്തന്നെ എത്രയെത്ര തരങ്ങളാണ് ! മൂർക്കൻ ! വെള്ളിക്കെട്ടൻ ! ചേനത്തണ്ടൻ അണലി !-എല്ലാം അവിടെയുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/79&oldid=221712" എന്ന താളിൽനിന്ന് ശേഖരിച്ചത്