അടുത്തൊരു കെട്ടിടത്തിൽ ഭംഗിയുള്ള പല സാധനങ്ങളും ശേഖരിച്ചുവച്ചിട്ടുള്ളത് ഞങ്ങൾ കണ്ടു. ഒരാളേക്കാൾ കൂടുതൽ വലിപ്പത്തിൽ ഉണ്ടാക്കി ചായമിട്ട് കഥകളിവേഷങ്ങളാണു് എന്നെ ഏററവും അധികം ആകൎഷിച്ചത്. ഓടുകൊണ്ട് പലതരത്തിലുള്ള വിളക്കുകൾ, തടികൊണ്ടും മററും ഉണ്ടാക്കീട്ടുള്ള വീട്ടുസാമാന ങ്ങൾ, കരിങ്കൽ പ്രതിമകൾ, പഴയ ആഭരണങ്ങൾ, കാട്ടുജാതിക്കാരുടെ ഉപകരണങ്ങൾ, മഹാ രാജാക്കന്മാരുടെ ഉടുപ്പുകൾ, മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ, പ്രാചീനായുധങ്ങൾ അങ്ങനെ ണാനും പഠിക്കാനും എന്തെല്ലാം സാധനങ്ങൾ ! എല്ലാററിനെപ്പറ്റിയും അമ്മാവൻ എനിക്കു പറഞ്ഞുതന്നു.
കാഴ്ചബംഗ്ലാവു കണ്ട് ഞാൻ വളരെ സന്തോഷിച്ചു. അത് ഒരു അത്ഭുത ലോകമാണെന്നു എനിക്കു തോന്നി. പക്ഷേ അമ്മാവൻ പറയുകയാണ്, തൃശ്ശൂരെ കാഴ്ചബംഗ്ലാവ് വളരെ ചെറുതാണെന്നു. തിരുവനന്തപുരത്തെ ബംഗ്ലാവും ഇതിലും എത്രയോ വലുതാണത്രെ വേനലൊഴിവുകാലത്ത് ഒരു ദിവസം എന്നെ തിരുവനന്തപുരത്തു കൊണ്ടുപോകാമെന്ന് അമ്മാവൻ ഏറ്റിട്ടുണ്ട്. എനിക്കു കാഴ്ചബംഗ്ലാവും മൃഗശാലയും ചിത്രാലയവും ഒക്കെ ഒന്നു കാണണം.
അമ്മയ്ക്ക് സുഖമെന്നു കരുതുന്നു. ബുധനാഴ്ച ഞങ്ങൾ വീട്ടിൽ തിരിച്ചുവരും. അനുജ ത്തിക്കു കളിക്കാൻ മരംകൊണ്ടുള്ള ഒരാനയെ