ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
75


ഞാൻ വാങ്ങിക്കൊണ്ടുവരുന്നുണ്ടു്. കുടയും കോലവും നെറ്റിപ്പട്ടവും ഉണ്ടു്, ഈ ആനയ്ക്കു്.

സ്നേഹപൂൎവ്വം,മകൻ


ഗോപി.



അഭ്യാസം


1. ഗോപി താമസിച്ചിരുന്ന വീടിന്റെ പേരെന്തു്? ആ വീട് ഏതു പ്രദേശത്താണു്? ആ പ്രദേശം ഏതു പട്ടണത്തിലാണു്? എന്നാണു് ഈ എഴുത്തു് എഴുതിയതു് ?

[ഈ സംഗതിയൊക്കെ അറിയാം. എഴുത്തെഴുതി യിരിക്കുന്ന കടലാസിന്റെ മുകളിൽ വലത്തുഭാഗത്തു് അതെല്ലാം കുറിച്ചിരിക്കുന്നു. നിങ്ങൾ കത്തയക്കു നിങ്ങളുടെ ഈ വിവരങ്ങളൊക്കെ ഇങ്ങനെ എഴുതണം, മറക്കരുതു്.]

2. ആൎക്കാണ് ഈ കത്ത് എഴുത്തെന്നും കത്തെന്നും ഒരേ അൎത്ഥത്തിലാണു പറയുന്നത്. ഇടത്തു ഭാഗത്തുള്ള സംബോധന നോക്കൂ. പ്രിയപ്പെട്ട അമ്മേ എന്നു്. ജ്യേഷ്ഠന്നാണ് ഈ കത്ത് അയക്കുന്നതെങ്കിലോ, എന്തായിരിക്കണം സംബോധന ? 'പ്രിയപ്പെട്ട ജ്യേഷ്ഠാ' എന്നല്ലേ വേണ്ടതു്? പ്രിയസ്നേഹിതാ, പ്രിയപ്പെട്ട അനുജത്തി, പ്രിയപ്പെട്ട ഗുരുനാഥാ ഇങ്ങനെയൊക്കെ സന്ദർഭം അനുസരിച്ച് എഴുതാം.

3. ഈ കത്തിന്റെ അടിയിൽ എഴുതിയിരിക്കുന്നു, സ്നേഹപൂൎവ്വം, മകൻ ഗോപി എന്നു്. ഇങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/81&oldid=221760" എന്ന താളിൽനിന്ന് ശേഖരിച്ചത്