ബുദ്ധൻ :-(പ്രവേശിച്ചു്) ഒന്നു മാറിനില്ക്കിൻ. ഈ സാധുജീവിയെ രക്ഷിക്കട്ടെ.
ഒരാൾ :-ആരാണിദ്ദേഹം ? എന്തൊരു തേജ്ജസ്സാണ് ! എന്തൊരു ദയയാണ് ആ കണ്ണുകളിൽ ! ഒരു മുടന്തനാടിനെ ചുമലിൽ എടുത്തിരിക്കുന്നു !
മറെറാരാൾ :-അല്ല, യാഗത്തിനുള്ള ആടിനെ കുറ്റിയിൽനിന്നും അഴിച്ചുവിട്ടല്ലോ !
പുരോഹിതൻ :-- (ദേഷ്യപ്പെട്ട്) എന്താണു് ഈ കാണിച്ചത് ? ഇത് യാഗത്തിനുള്ള മൃഗമാണു്. അറിഞ്ഞുകൂടേ ?
ബുദ്ധൻ :--അറിയാവുന്നതുകൊണ്ടാണല്ലോ അഴിച്ചുവിട്ടത്. ഇതിനെ സൃഷ്ടിച്ചതു കൊല്ലാനല്ല.
പുരോഹിതൻ : പിന്നെ എങ്ങനെ യാഗം നടക്കും ?
ബുദ്ധൻ :--ആരു പറഞ്ഞു, യാഗം ചെയ്യണമെന്നു് ? യാഗം ആൎക്കുവേണ്ടി ? ഈ ജന്തുവിനു വേണ്ടിയോ, നിങ്ങൾക്കുവേണ്ടിയോ, അതോ മറ്റു വല്ലവൎക്കും വേണ്ടിയോ ?
പുരോഹിതൻ :-അക്കാൎയ്യം അങ്ങേയ്ക്കും അറിയാമല്ലോ. ദേവന്മാരുടെ പ്രീതിക്കുവേണ്ടിയല്ലേ യാഗം ? അവർ പ്രസാദിക്കാഞ്ഞാൽ നമുക്കു ശ്രേയസ്സുണ്ടോ ?
ബുദ്ധൻ :-അപ്പോൾ യാഗം ദേവന്മാർക്കും നിങ്ങൾക്കും വേണ്ടിയാണ്, അല്ലേ? അതിനു