ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
68
ഇടയൻ :--അവിടെ യാഗം നടന്നുകൊണ്ടിരിക്കുകയാണു്.
ബുദ്ധൻ :-- (നൊണ്ടി നൊണ്ടി നടക്കുന്ന ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊണ്ടു്) ഇതിനു നടക്കാൻ തീരെ വയ്യ. ഇങ്ങനെ ഓടിച്ചാൽ അവിടെ എത്തുന്നതിനു മുമ്പ പാവം ചത്തുപോകും. ഇതിനെ ഞാൻ എടുത്തോളാം. ഞാനും വരാം യാഗശാലയിലേയ്ക്കു്.
(ബുദ്ധൻ ആട്ടിൻകുട്ടിയെ ചുമലിലേറ്റി നടക്കുന്നു. ഇടയൻ ആട്ടിൻപറ്റത്തെ ആട്ടിക്കൊണ്ടു മുമ്പിലും.)
രംഗം രണ്ടു്
[യാഗശാല - ഹോമകുണ്ഡത്തിൽ തീ എരിയുന്നു. പുരോഹിതന്മാർ അടുത്തു് ഇരിക്കുന്നു. ഒരു
ഭാഗത്തു് ബിംബിസാരരാജാവും ഉണ്ടു്. ഒരാൾ
മന്ത്രം ചൊല്ലി കത്തിയും പിടിച്ചു നില്ക്കുന്നു. ഒരു
കുറ്റിയിൽ ഒരു ആടിനെ കെട്ടിയിട്ടുണ്ടു്.]