ബുദ്ധൻ :- കഷ്ടം ! വിശന്നുവലഞ്ഞപ്പോൾ ഒരു പുല്ലുകടിച്ചതു് കുറ്റമായിപ്പോയോ ? ഇങ്ങ നെ ശിക്ഷിക്കാൻ തുടങ്ങിയാൽ നമ്മെ എന്തിനെല്ലാം ശിക്ഷിക്കണം ?
ഇടയൻ :--ഇവയെ നേരത്തിനു് എത്തിച്ചില്ലെങ്കിൽ എന്നെ ശിക്ഷിക്കും.
ബുദ്ധൻ :-എവിടെയാണു് എത്തിക്കേണ്ടതു് ? ഇവയെ മേയാൻ സമ്മതിച്ചാൽ നിന്നെ ആരു ശിക്ഷിക്കും ? വിശക്കുന്ന ജീവിയെ തീറ്റണം. അതാണ് ധൎമ്മം. സാധുക്കൾ ! കുറച്ചുനേരം മേയട്ടെ. അടുത്തുതന്നെ ഗംഗാ നദി ഉണ്ടല്ലോ. വെള്ളവും കുടിപ്പിക്കാം. പിന്നെ മരങ്ങളുടെ തണലിൽ കിടന്നു അയവിറക്കട്ടെ. സൗകര്യംപോലെ ആട്ടി ക്കൊണ്ടു പോകാമല്ലോ.
ഇടയൻ :-ഇവറ്റയെ കൊണ്ടുചെല്ലാൻ വൈകിയാൽ യാഗം മുടങ്ങും ; മഹാരാജാവു് കോപിക്കും. എന്റെ തല പിന്നെ കാണു കയില്ല.
ബുദ്ധൻ :-യാഗത്തിനു കുരുതി കഴിക്കാനാണോ ഈ പാവങ്ങളെ കൊണ്ടുപോകുന്നത് ? കഷ്ടം ! ചിലർ പറഞ്ഞുപരത്തുന്ന നുണ കൊണ്ടു എന്തെല്ലാം അനൎത്ഥങ്ങളാണ് സംഭവിക്കുന്നത് ! സാധുജീവികളെ ഹിംസിച്ചിട്ടുവേണോ പുണ്യം നേടാൻ ? ഹിംസിച്ചാൽ എങ്ങനെ പുണ്യം കിട്ടും ?