ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
70

പാവപ്പെട്ട ഈ ജന്തുവാണോ തുലയേണ്ടത് ? (തൊണ്ടയിടറിക്കൊണ്ടു്) ഞാൻ പറയട്ടെ : പ്രാണികളെക്കൊന്നു് ഒരു നന്മയും നേടാനില്ല. പ്രാണിഹിംസ പാപമാണു്. നാമല്ല ജന്തുക്കൾക്കു ജീവൻ കൊടുത്തതു്. ആ നിലയ്ക്ക് അതില്ലാതാക്കാനും നമുക്കു് അധികാരമില്ല.

പുരോഹിതൻ :-മഹാരാജാവ് എന്താണു മിണ്ടാതെ നില്ക്കുന്നത് ? യാഗം മുടക്കിയതു കണ്ടില്ലേ ?

ബിംബിസാരൻ: ഇദ്ദേഹം പറയുന്നതാണു ശരി എന്നു് എനിക്കു തോന്നുന്നു. (ബുദ്ധനോടു്) മഹാത്മാവേ, ഇന്നു മുതൽ അങ്ങയുടെ ശിഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു. (ബുദ്ധനെ വണങ്ങുന്നു.)

ബുദ്ധൻ :-മഹാരാജാവേ, അങ്ങു മേലിൽ ഒരു ജീവിയേയും ദ്രോഹിക്കാൻ അനുവദിക്കരുതേ ! അവയോട് നാം ദയ കാണിച്ചില്ലെങ്കിൽ, ഈശ്വരൻ നമ്മോട് ദയ കാണി ക്കുമോ ?

ബിംബിസാരൻ :--യാഗം അവസാനിപ്പിച്ചിരി ക്കുന്നു. ഒരു ജീവിയേയും കൊന്നിട്ടു് എനിക്കു മേന്മ വേണ്ട. ഇനി ഈ നാട്ടിൽ ആരും ജന്തുക്കളെ ഹിംസിക്കരുതു്.

ബുദ്ധൻ:--മഹാരാജാവേ, അങ്ങയ്ക്കു നന്മ വരട്ടെ!!

(എല്ലാവരും പോകുന്നു.)
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/76&oldid=221657" എന്ന താളിൽനിന്ന് ശേഖരിച്ചത്