ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
44

" നീ ചെയ്യുന്നതു് പാപമാണെന്നു് അറിയാമോ ? എന്ന് അവർ ചോദിച്ചു.

കാട്ടാളൻ :-അതു് എനിക്കും അറിഞ്ഞുകൂടാ. ഭാര്യയേയും കുട്ടികളേയും പോറ്റുന്നതിനു വേണ്ടി ഞാൻ ഇങ്ങനെ ചെയ്യുകയാണു്.

സന്ന്യാസിമാർ : ഈ പാപത്തിന്റെ ഫലം അവർകൂടി അനുഭവിക്കുമോ ?

കാട്ടാളൻ :-അതു ഞാൻ ചോദിച്ചിട്ടില്ല.

സന്ന്യാസിമാർ :-എന്നാൽ ഒന്നു ചോദിച്ചറിയുക. കൈവശം ഉള്ളതെല്ലാം ഞങ്ങൾ തന്നേയ്ക്കാം.

കാട്ടാളൻ വീട്ടിൽപ്പോയി ഭാര്യയോടു ചോദിച്ചു :-“നിങ്ങളെപ്പോറ്റാൻ വേണ്ടിയാണ ല്ലോ ഞാൻ അക്രമങ്ങൾ കാണിക്കുന്നത്. അതി ന്റെ പാപം നിങ്ങൾകൂടി അനുഭവിക്കുമോ ?

ഭാര്യ :-അതെങ്ങനെ ? അവരവർ ചെയ്യുന്നതിന്റെ ഫലം അവരവൎക്കുതന്നെയല്ലേ ?

ഇതുകേട്ടപ്പോൾ ആ കാട്ടാളനു് തന്റെ പ്രവൎത്തിയെക്കുറിച്ചു ദുഃഖം തോന്നി. അയാൾ വിവരമെല്ലാം മഹൎഷിമാരെ അറിയിച്ചു. തന്റെ തെറ്റു ക്ഷമിക്കണമെന്നു് അപേക്ഷിച്ചു. മഹൎഷിമാൎക്കു് അയാളോടു ദയ തോന്നി. അവർ അയാളെ അനുഗ്രഹിച്ചു. അന്നുതൊട്ടു് ആ കാട്ടാളൻ വലിയ ഭക്തനായിത്തീൎന്നു. അയാൾ ഒരിടത്തിരുന്നു് തപസ്സുചെയ്തു. അനക്കമില്ല. ചുറ്റും നടക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/50&oldid=221504" എന്ന താളിൽനിന്ന് ശേഖരിച്ചത്