ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
43
കള്ളവുമില്ല, ചതിയുമില്ല ;

എള്ളോളമില്ല പൊളിവചനം ;

കള്ളപ്പറയും ചെറുനാഴിയും

കള്ളത്തരങ്ങൾ മറെറാന്നുമില്ല.


അഭ്യാസം
  1. നാം ഓണം ആഘോഷിക്കാറുണ്ട്. എന്താണ് അതിനു കാരണം? മഹാബലിയുടെ കാലത്തു ആളുകൾ എങ്ങനെയാണ് ജീവിച്ചിരുന്നതു് ?
  2. നിങ്ങൾക്കു് ഏതെങ്കിലും ഓണപ്പാട്ടും അറിയാമോ ?
പാഠം 14

വാല്മീകി


ഭാരതത്തിലെ പ്രസിദ്ധങ്ങളായ കാവ്യങ്ങളാണ് രാമായണവും ഭാരതവും. ശ്രീരാമന്റെ കഥയാണ് രാമായണം. ഭാരതമാവട്ടെ പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും കഥയുമാണു്.

രാമായണം നിൎമ്മിച്ചത് വാല്മീകി മഹൎഷിയാണ്. അദ്ദേഹം ചെറുപ്പത്തിൽ കാട്ടാളൻ ആയിരുന്നുവത്രെ. ഒരിക്കൽ ചില സന്ന്യാസിമാരുടെ കയ്യിലുണ്ടായിരുന്നതെല്ലാം പിടിച്ചു പഠിക്കാൻ ആ കാട്ടാളൻ ഒരുമ്പെട്ടു. അപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/49&oldid=221489" എന്ന താളിൽനിന്ന് ശേഖരിച്ചത്