ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
42
മാണ്. അതു കാണിക്കാൻ ? എന്ന ചിഹ്നം (അടയാളം) ഇട്ടിരിക്കുന്നു. ഇതിനും ചോദ്യ ചിഹ്നം
എന്നു പേരുണ്ട്.
വേറെ ഉദാഹരണം :-
1. എവിടെയാണ് ഒട്ടകം ? ഒന്നു കാണിച്ചു
തരാമോ ?
2. ഒട്ടകം എവിടെയാണെന്നും അറിഞ്ഞുകൂടാ. കാണിച്ചുതരാൻ സാദ്ധ്യമല്ല.
5. (1) ഒട്ടകത്തിന്റെ പുറത്തു തേൻ വച്ചിരുന്നു എന്നും യാത്രക്കാരൻ എങ്ങനെ മനസ്സിലാക്കി ?
(2) ഒട്ടകത്തിൻറ വലതുകണ്ണിനു കാഴ്ചയില്ലെന്നു വഴിപോക്കൻ ഗ്രഹിച്ചതെങ്ങനെ ?
(3) ഒട്ടകം മുടന്തനാണെന്നു വഴിപോക്കൻ എങ്ങനെ മനസ്സിലാക്കി ?
_________
പാഠം 13
മാവേലി നാടുവാഴുമ്പോൾ
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദമോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും;
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല;
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ;