ഈ ' ഗ്യാസ് ' ആണ്. ഈ വിളക്കിന്റെ അടിത്തട്ടിൽ മണ്ണെണ്ണ ഒഴിച്ചു കാറ്റടിച്ചാൽ എണ്ണ മേല്പോട്ടു കയറും ; ആ എണ്ണ ചൂടുകൊണ്ട് 'ഗ്യാസ്' ആയിത്തീരും; ആ ഗ്യാസ് നല്ല പ്രകാശത്തോടുകൂടി കത്തും. അതിന്റെ നിലാവു പോലെയുള്ള വെളിച്ചം കണ്ണുകളെ ആനന്ദിപ്പിക്കുന്നു.
വൈദ്യുതവിളക്കുകൾ കത്തുന്നത് വിദ്യുച്ഛക്തികൊണ്ടാണ്. ഈ വിളക്കുകൾക്ക് ചൂടുകുറവാണ്. പുക തീരെ ഇല്ല. വളരെ എളുപ്പത്തിൽ അവയെ പ്രകാശിപ്പിക്കുകയും അണയ്ക്കുകയും ചെയ്യാം. പല ആകൃതിയിലും വലിപ്പത്തിലും വൈദ്യുതവിളക്കുകൾ ഉണ്ടാക്കാം. വൈദ്യുതദീപങ്ങൾക്കു നല്ല വെളിച്ചമുണ്ടെന്നു മാത്രമല്ല, കത്തിക്കുന്നതിന് ചെലവും വളരെക്കുറവാണ്. അതിനാൽ ആ വിളക്കുകൾ എല്ലാവരും ഇഷ്ടപ്പെടുന്നതിൽ അത്ഭുതമുണ്ടോ ?
1. കേട്ടെഴുത്തിന് ഉപയോഗിക്കേണ്ട വാക്കുകൾ:-
അഗ്നികുണ്ഡം; ആവശ്യം; വിദ്യുച്ഛക്തി; മണ്ണെണ്ണ; മനുഷ്യർ.
2.ഈ പാഠത്തിൽ നിന്നും പഠിച്ച വാക്ക് എഴുതുക:-
വിദ്യുച്ഛക്തികൊണ്ടു കത്തുന്ന ദീപം =
വീട്ടിൽ ഉപകരിക്കുന്ന സാധനങ്ങൾ ==
ഗ്യാസ് ==
വിളക്ക് ==
ചുറ്റുപാടുകൾ ==
തീച്ചുള ==
61/202-3