ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30
3. (1) വിളക്കുകൾകൊണ്ടുള്ള പ്രയോജനമെന്ത് ?
(2) പെട്രോമാക്സ് കത്തുന്നതെങ്ങനെ ?
(3) മണ്ണെണ്ണവിളക്കുകൾക്കുള്ള മെച്ചം എന്ത്?
(4) വിദ്യുച്ഛക്തിവിളക്കുകൾ നാം കൂടുതൽ
ഇഷ്ടപ്പെടുന്നതെന്തുകൊണ്ട് ?
(5) വിളക്കില്ലാതിരുന്ന കാലത്ത് ആളുകൾ
എങ്ങനെ കഴിഞ്ഞു കൂടിയിരുന്നു ?
പാഠം 10
മഴവില്ല്
വാർമഴവില്ലേ, വന്നാലും
വാനിൻ മടിയിലിരുന്നാലും !
കൺകുളിരുന്നു കാണുമ്പോൾ
കരൾ നോവുന്നു മായുമ്പോൾ.
ആരു നിനക്കീ നിറമേകി ?
ആരു നിനക്കീ നില നൽകീ ?
എന്നെക്കൂടി വിളിക്കാമോ ?
നിന്നുടെയരികെയിരുത്താമോ ?
താഴത്തേയ്ക്കു വരുന്നില്ലേ ?
തന്നെയിരുന്നാൽ മുഷിയില്ലേ ?
ആരു നിനക്കൊരു കഥപറയാൻ,
ആരുണ്ടവിടെയൊരുമ്മ തരാൻ ?