എണ്ണവിത്തുകൾ ആട്ടി എണ്ണ എടുക്കുവാൻ മനുഷ്യർ പഠിച്ചതോടെ വിളക്കുകളും ഉണ്ടായി. പല അവസരങ്ങളിൽ പല ആവശ്യങ്ങൾക്കായി മനുഷ്യർ പലതരം വിളക്കുകൾ നിർമ്മിച്ചു. ക്ഷേത്രങ്ങളിൽ ഇന്നും കാണാവുന്ന കല്ലുവിളക്കും മൺചരാതും, വിളക്കിന്റെ പഴയ രൂപങ്ങളാണ്. ഓടുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള വിളക്കുകൾ പിൽക്കാലത്തും ഉണ്ടാക്കാൻ തുടങ്ങി. ഓടുകൊണ്ടുള്ള ചങ്ങലവട്ടയും കവര വിളക്കും തുക്കുവിളക്കും മാലവിളക്കും കുത്തു വിളക്കും നിലവിളക്കും നിങ്ങൾ കണ്ടിരിക്കും. അവയിൽ പലതും കാഴ്ചയ്ക്ക് വളരെ ഭംഗിയുള്ളവയാണ്.
ഇത്തരം വിളക്കുകൾ വീടിന്റെ ഉള്ളിൽ മാത്രമേ ഉപകരിക്കുകയുള്ളൂ. നല്ല കാറ്റു തട്ടി യാൽ ഇവ അണഞ്ഞുപോകും. എത്ര ശക്തി യായ കാറ്റിലും കെടാത്ത വിളക്കുകൾ ഉണ്ടാക്കാൻ കഴിഞ്ഞതും മണ്ണെണ്ണ കണ്ടുപിടിച്ചശേഷമാണ്. മറ്റുള്ള എണ്ണകളെക്കാൾ ഭാരം കുറവാണു മണ്ണെണ്ണയും. അതു് തിരിയിലൂടെ കുത്തനെ മേല്പോട്ടു കയറിക്കൊള്ളും. ചിമ്മിനി വച്ചും അതിന്റെ നാളം കാറ്റത്തു നിർത്താം. നാം ധാരാളമായി ഉപയോഗിക്കുന്ന റാന്തൽ വിളക്കിന് വലിയ കാറ്റത്തും അണയാതെ നില്ക്കാൻ കഴിയും. മണ്ണെണ്ണയും വില കുറവുമാണ്. ഇതെല്ലാമാണ് മണ്ണെണ്ണവിളക്കുകൾക്കുള്ള മെച്ചം. ചൂടുപിടിച്ചാൽ മണ്ണെണ്ണയിൽനിന്നു പുറപ്പെടുന്ന വാതകം നല്ലപോലെ കത്തും. 'പെട്രോമാക്സ് ' വിളക്കിൽ കത്തുന്നതു