ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
25
2. പഠിച്ച വാക്ക് പകരം എഴുതുക :-
കച്ചവടക്കാരൻ=
തിരക്കുക =
തൊഴിൽ ചെയ്യുന്നവൻ=
വാക്കു കൊടുക്കുക =
ന്യായം ചെയ്യുന്നവൻ =
3. വിപരീതപദം എഴുതുക :-
വാങ്ങിക്കുക x
നഷ്ടം x
നീതി x
4. (1) വ്യാപാരി എന്തു ചതി ചെയ്യാനാണ് ഒരുങ്ങിയതു്? (2) നാട്ടുപ്രമാണി അയാളെ എങ്ങനെ ശിക്ഷിച്ചു?
പാഠം 9
വിളക്കുകൾ
നമുക്ക് വളരെ ആവശ്യമുള്ള ഉപകരണങ്ങളിൽ ഒന്നാണു വിളക്കു്. എല്ലാ വീടുകളിലുമുള്ള വിളക്കുകൾ ഒരേ തരമായിരിക്കയില്ല.
നഗരങ്ങളിലും അവയുടെ പരിസരങ്ങളിലും
വൈദ്യുതവിളക്കുകൾ സാധാരണമാണ്. നാട്ടിൻ
പുറങ്ങളിൽ മണ്ണെണ്ണവിളക്കുകളാണ് അധികം.
എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്കുകളും കാണും.
ക്ഷേത്രങ്ങൾക്കകത്തു് എണ്ണയോ നെയ്യോ ഒഴിച്ചു