ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
24


പലതും ചോദിച്ചു. സഞ്ചിയിൽ മോതിരം ഉണ്ടായിരുന്നു എന്നു പറഞ്ഞതു കളവാണെന്ന് അദ്ദേഹത്തിനു തീർച്ചയായി. വാഗ്ദാനം നിറവേറ്റാത്ത വ്യാപാരിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. എന്നിട്ട് തൊഴിലാളിയോട് ഇങ്ങനെ പറഞ്ഞു:- “എടോ, ഈ സഞ്ചിയിൽ മോതിരം ഇല്ലല്ലോ. അതുകൊണ്ട് ഇത് വ്യാപാരിയുടേതല്ല. വേറെ ആരോ ആണ് ഇതിൻറെ ഉടമസ്ഥൻ. താൻ കണ്ടെടുത്തതല്ലേ? ഇതു തൻറെ പക്കൽത്തന്നെ ഇരുന്നോട്ടെ. മുപ്പതു ദിവസത്തിനകം ഉടമസ്ഥൻ വന്നാൽ ഇത് തിരിച്ചുകൊടുക്കണം. അങ്ങനെ വന്നില്ലെങ്കിൽ ഇതു താൻതന്നെ എടുത്തുകൊള്ളു."

തീരുമാനം കേട്ട് വ്യാപാരി ഞെട്ടിപ്പോയി. ലജ്ജയും ദുഃഖവുംകൊണ്ട് അയാളുടെ തല കുനിഞ്ഞുപോയി. “ കഷ്ടം, വാക്കുപാലിച്ചാൽ മതിയായിരുന്നു. ചതിക്കാൻ നോക്കിയതുകൊണ്ട് കയ്യിൽ കിട്ടിയതും നഷ്ടമായല്ലോ"- ഇങ്ങനെ വിചാരിച്ചുകൊണ്ട് അയാൾ അവിടെനിന്ന് ഇറങ്ങിപ്പോയി.

അഭ്യാസം

1. വരയിട്ടിട്ടുള്ള സ്ഥാനത്ത് ക്ക, സ്ഥ, ന്വേ, ഗ്ദ, ജജ, ദ്ധി എന്നിവയിൽനിന്നും യോജിക്കുന്ന ഒരക്ഷരം തിരഞ്ഞെടുത്ത് എഴുതുക :--

കൊപ്രാ__ച്ചവടം ; വാ__ാനം

ഉടമ__ൻ ; അ__ഷിക്കുക.

ല__; ബു__.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/30&oldid=223699" എന്ന താളിൽനിന്ന് ശേഖരിച്ചത്