ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
107


ഉരുക്കു വേണം. ചെറിയ പേനാക്കത്തികൾ മുതൽ വലിയ യുദ്ധക്കപ്പലുകൾവരെയുള്ള പല വസ്തുക്കളും ഉരുക്കുകൊണ്ടാണ് നിൎമ്മിക്കുന്നതു്.

മുമ്പു് നമ്മുടെ രാജ്യത്തു് ഉരുക്കു് ഉണ്ടാക്കിയിരുന്നില്ല. അന്നു് നമുക്കു് ആവശ്യമുള്ള ഉരുക്കു് വെളിയിൽനിന്നു് വിലകൊടുത്തു വാങ്ങിവന്നു. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്തു് വലിയ ഉരുക്കു നിൎമ്മാണശാലകൾ സ്ഥാപിച്ചിട്ടുണ്ടു് . ഭീലായ്, ദുൎഗ്ഗാപ്പൂർ തുടങ്ങിയ ഉരുക്കു നിൎമ്മാണശാലകളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അവിടെ ആയിരക്കണക്കിനു് തൊഴിലാളികൾ ഉരുക്കു നിൎമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.

ഇരുമ്പിന്റെ ഉപയോഗം എത്രയാണെന്നു പറഞ്ഞാൽ തീരുകയില്ല. തീവണ്ടി, കപ്പൽ, മോട്ടോർ കാറുകൾ, ബസ്സ് എന്നിങ്ങനെ എന്തെല്ലാം വസ്തുക്കളാണു് ഇരുമ്പുകൊണ്ടു നിർമ്മിക്കുന്നതു്! ഇരുമ്പു് ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ നിൎമ്മിക്കാൻ കഴിയുമായിരുന്നോ ? ഈ ലോഹം കണ്ടുപിടിച്ചവർ ലോകത്തിനു് എത്ര വലിയ ഉപകാരമാണു ചെയ്തിരിക്കുന്നതു് !

അഭ്യാസം


1. "വെള്ളി ഉപയോഗമുള്ള ലോഹമാണു്. ഇരുമ്പു് ഉപയോഗമുള്ള ലോഹമാണു്." ഈ രണ്ടു വാക്യങ്ങളും കൂടി ചേൎത്തു് ഒറ്റവാക്യമാക്കിയാൽ എങ്ങനെ പറയും ? "വെള്ളിയും ഇരുമ്പും ഉപയോഗമുള്ള ലോഹങ്ങളാണ്.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/113&oldid=223261" എന്ന താളിൽനിന്ന് ശേഖരിച്ചത്