106
ഇരുമ്പു കണ്ടുപിടിക്കുന്നതിനു മുമ്പു് കല്ല്, മരം, മൃഗങ്ങളുടെ എല്ല് എന്നിവകൊണ്ടാണ് ആയുധങ്ങളും മറ്റും ഉണ്ടാക്കിവന്നതു്. ഈ സാധനങ്ങൾകൊണ്ടു് അന്നു് ഉണ്ടാക്കിയിരുന്ന ഉപകരണങ്ങളിൽ പലതും ഇന്നു നമുക്കു് കാഴ്ച ബംഗ്ലാവുകളിൽ കാണാം.
ഖനികളിൽ നിന്നാണ് ഇരുമ്പു കുഴിച്ചെടുക്കുന്നതു്. മണ്ണിൽ ഇരുമ്പുകൂടാതെ പല വസ്തുക്കളും കലർന്നിരിക്കുമല്ലോ. അതുകൊണ്ടു് ഖനിയിൽനിന്നും കുഴിച്ചെടുക്കുന്ന ഇരുമ്പിലും പല സാധനങ്ങളും കലർന്നിരിക്കും. വലിയ ചൂളകളിൽ ഇട്ട് ചൂടു പിടിപ്പിച്ചാണ് ഇരുമ്പിനോടു ചേന്നിരിക്കുന്ന മറ്റു വസ്തുക്കൾ മാറുന്നതു്.
ചൂടാക്കുമ്പോൾ ഇരുമ്പ് ഉരുകും. ഇങ്ങനെ ഉരുകി ഒലിക്കുന്ന ഇരുമ്പിനെ നമുക്കു ഇഷ്ടമുള്ള രൂപത്തിൽ വാർഞ്ഞെടുക്കാം. കോടാലി, മൺ വെട്ടി, ചങ്ങല, കുഴലുകൾ, തൂണുകൾ, അഴികൾ, ചക്രങ്ങൾ ഇങ്ങനെ പലതും നിർമ്മിക്കുന്നതു് ഈ വിധത്തിൽ ആണ്. വളരെ ഘനമുള്ള പലക കളം തീരെ ഘനം കുറഞ്ഞ തകിടുകളും തല നാരിഴ പോലുള്ള കമ്പികളും ഇരുമ്പുകൊണ്ടു നിർമ്മിക്കാം. പെൻസിൽ ചെത്തുന്ന മൂർച്ചയുള്ള പേനാ ക്കത്തി കണ്ടിട്ടില്ലേ ? അതു് കടുപ്പം കൂടിയ ഇരുമ്പുകൊണ്ടാണുണ്ടാക്കുന്നതു്. അത്തരം ഇരുമ്പിന് ഉരുക്ക് എന്നാണു പേർ. അരംപോലെ ഉറപ്പും മൂർച്ചയുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ