ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
97


(3)

പുറംകണ്ണു തുറപ്പിപ്പു

പുലർവേളയിലംശുമാൻ;

അകക്കണ്ണു തുറപ്പിക്കാൻ

ആശാൻ ബാല്യത്തിലെത്തണം.


(4)


കൊണ്ടുപോകില്ല ചോരന്മാർ;

കൊടുക്കുംതോറുമേറിടും;

മേന്മ നൽകും മരിച്ചാലും;

വിദ്യതന്നെ മഹാധനം.


ദീപാവലി] [ഉള്ളൂർ

അഭ്യാസം


1. നറുനെയ്യും ഇല്ലെങ്കിലും കഴിച്ചുകൂട്ടാം-- എന്തുണ്ടെങ്കിൽ? ധനമില്ലെങ്കിലും കഴിച്ചുകൂട്ടാം- എന്തു സ്വാധീനമായാൽ?

2. ആയുധമില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റില്ല? വിദ്യയില്ലെങ്കിൽ എന്ത് അസാദ്ധ്യമാകും?

3. ഭൂമിയിൽ എന്നതിനു പകരം എന്തു വാക്കാണ് പാഠത്തിൽ ഉപയോഗിച്ചിട്ടുള്ളത്? യുദ്ധം എന്നതിനു പകരമോ?

4. ബാല്യത്തിൽ അകക്കണ്ണ് ആരു ഉറപ്പിക്കുന്നു? പ്രഭാതത്തിൽ ഉണൎത്തി ആരാണ് നമ്മുടെ കണ്ണിനു വെളിച്ചം തരുന്നത്? സൂര്യൻ എന്നതിനു പകരം എന്തു പദം ഉപയോഗിച്ചിരിക്കുന്നു?

5. വിദ്യയാണ് എല്ലാറ്റിലും വലിയ ധനം എന്തുകൊണ്ട്? കള്ളന്മാർ എന്നതിനു പകരം ഒരു പുതിയ വാക്കു പറയുക.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/103&oldid=221690" എന്ന താളിൽനിന്ന് ശേഖരിച്ചത്